Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിപോര്‍ജോയ് കര തൊടുക 150 കിലോമീറ്റര്‍ വേഗതയില്‍; വരും മണിക്കൂറുകള്‍ നിര്‍ണായകം

ബിപോര്‍ജോയ് കര തൊടുക 150 കിലോമീറ്റര്‍ വേഗതയില്‍; വരും മണിക്കൂറുകള്‍ നിര്‍ണായകം
, ചൊവ്വ, 13 ജൂണ്‍ 2023 (17:11 IST)
ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു. അതിശക്തമായ ബിപോര്‍ജോയ് (Biparjoy) ചുഴലിക്കാറ്റ് വടക്ക്-കിഴക്കന്‍ അറബിക്കടലിനു മുകളില്‍ അതിതീവ്ര ചുഴലിക്കാറ്റായി ( Very Severe Cyclonic Storm ) ശക്തികുറഞ്ഞു.
 
ജൂണ്‍ 14 രാവിലെ വരെ വടക്ക് ദിശയിയില്‍ സഞ്ചരിച്ചു തുടര്‍ന്ന് വടക്ക്-വടക്ക് കിഴക്ക് ദിശ മാറി സൗരാഷ്ട്ര & കച്ച് അതിനോട് ചേര്‍ന്നുള്ള പാകിസ്ഥാന്‍ തീരത്ത് മണ്ഡവി (ഗുജറാത്ത്) ക്കും കറാച്ചിക്കും ഇടയില്‍  ജാഖു പോര്‍ട്ടിനു സമീപം ജൂണ്‍ 15 ന് വൈകുന്നേരത്തോടെ പരമാവധി 150 km/ hr വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോടുകൂടിയ മഴ തുടരാന്‍ സാധ്യത. അടുത്ത 24 മണിക്കൂറില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Dengue Fever :മൂന്നാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ച് 6 മരണം, എറണാകുളത്ത് ഡെങ്കി പടരുന്നു