Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡാറ്റ സുരക്ഷിതമായിരിക്കേണ്ടത് രാജ്യസുരക്ഷയ്ക്ക് അനിവാര്യമെന്ന് സംയുക്ത സൈനിക മേധാവി

Bipin Rawat

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 12 നവം‌ബര്‍ 2021 (19:29 IST)
ഡാറ്റ സുരക്ഷിതമായിരിക്കേണ്ടത് രാജ്യസുരക്ഷയ്ക്ക് അനിവാര്യമെന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്. കേരള പൊലീസിന്റെ കൊക്കൂണ്‍ 14മത് എഡിഷന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് സാഹചര്യത്തെ തുടര്‍ന്ന് ജോലികള്‍ ഓണ്‍ലൈനായി മാറുകയും ഇന്റര്‍നെറ്റില്ലാതെ ജീവിക്കാന്‍ സാധ്യമല്ലെന്ന സാഹചര്യം വന്നിരിക്കുകയാണ്. അതേസമയം കുറ്റകൃത്യങ്ങളും വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
 
അതേസമയം ഇന്ത്യയുടെ ഒന്നാമത്തെ ശത്രു പാക്കിസ്ഥാനല്ലെന്നും അത് ചൈനയാണെന്നും സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്. ഒരു ദേശീയ മാധ്യമത്തിന്റെ പരിപാടിയിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ മേഖലയില്‍ ചൈനീസ് സൈന്യം കടന്നു കയറിയെന്നും ഗ്രാമം നിര്‍മിച്ചുവെന്നുമുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയുടെ ഒന്നാമത്തെ ശത്രു പാക്കിസ്ഥാനല്ലെന്നും അത് ചൈനയാണെന്നും ബിപിന്‍ റാവത്ത്