നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍; ഇന്ന് കോര്‍ കമ്മിറ്റി യോഗം ചേരും
നേമത്ത് രാജിവ് ചന്ദ്രശേഖര്‍, കഴക്കൂട്ടത്ത് വി മുരളീധരന്‍, വട്ടിയൂര്‍ക്കാവില്‍ ആര്‍ ശ്രീലേഖ എന്നിവരെയാണ് പരിഗണിക്കുന്നത്.
Publish Date: Sat, 03 Jan 2026 (08:55 IST)
Updated Date: Sat, 03 Jan 2026 (08:57 IST)
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍. ഇന്ന് കോര്‍ കമ്മിറ്റി യോഗം ചേരും. ജയ സാധ്യതഉള്ള എ ക്ലാസ് മണ്ഡലങ്ങളില്‍ ആദ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. ഈ മാസം പകുതിയോടെ മണ്ഡലങ്ങളില്‍ പ്രചരണം തുടങ്ങാനാണ് തീരുമാനം. നേമത്ത് രാജിവ് ചന്ദ്രശേഖര്‍, കഴക്കൂട്ടത്ത് വി മുരളീധരന്‍, വട്ടിയൂര്‍ക്കാവില്‍ ആര്‍ ശ്രീലേഖ എന്നിവരെയാണ് പരിഗണിക്കുന്നത്.
കാട്ടാക്കടയില്‍ പി കെ കൃഷ്ണദാസ്, തിരുവനന്തപുരം സെന്‍ട്രലില്‍ ജി കൃഷ്ണകുമാര്‍, തിരുവല്ലയില്‍ അനൂപ് ആന്റണി, ചെങ്ങന്നൂരില്‍ കുമ്മനം രാജശേഖരന്‍, കായംകുളത്ത് ശോഭാസുരേന്ദ്രന്‍, പാലായില്‍ ഷോണ്‍ ജോര്‍ജ് തുടങ്ങിയ പേരുകളും അന്തിമ പട്ടികയിലുണ്ട്. കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തോ പാലക്കാടോ മത്സരിക്കാനുള്ള സാധ്യതയാണ് ഉള്ളത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ചു മുതല്‍ ഏഴു സീറ്റ് വരെ നേടുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം.