Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിജെപി ഓഫീസിനു നേരെയുണ്ടായ ആക്രമണം; കേന്ദ്രം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു - രാജ് നാഥ് സിംഗ് പിണറായിയുമായി ഫോണില്‍ സംസാരിച്ചു

ബിജെപി ഓഫീസിനു നേരെയുണ്ടായ ആക്രമണത്തില്‍ കേന്ദ്രം ഇടപെടുന്നു

ബിജെപി ഓഫീസിനു നേരെയുണ്ടായ ആക്രമണം; കേന്ദ്രം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു - രാജ് നാഥ് സിംഗ് പിണറായിയുമായി ഫോണില്‍ സംസാരിച്ചു
ന്യൂഡല്‍‌ഹി/തിരുവനന്തപുരം , വ്യാഴം, 8 സെപ്‌റ്റംബര്‍ 2016 (11:25 IST)
ബിജെപി സംസ്ഥാനകമ്മിറ്റി ഓഫീസിനു നേരെയുണ്ടായ ആക്രമണത്തില്‍ കേന്ദ്രം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് മുഖ്യമന്ത്രി പിണറായി വിജയനോട് ഫോണിലൂടെ വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്‌തു.

ആഭ്യന്തര സെക്രട്ടറിയോട് സംഭവത്തിന്റെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും രാജ് നാഥ് സിംഗ് നിര്‍ദേശം നല്‍കി. ബിജെപി എംപിമാരുടെ സംഘം കേരളത്തില്‍ ഉടന്‍ എത്തിച്ചേരും. പ്രശ്‌നബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനാണ് സംഘം സംസ്ഥാനത്തെത്തുന്നത്.

ബുധനാഴ്ച രാത്രി 12 മണിയോടെ തിരുവനന്തപുരം, കുന്നുകുഴിയിലെ ബി ജെ പി സംസ്ഥാനകമ്മിറ്റി ഓഫീസിനു നേരെ ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേര്‍ ഓഫീസിനു നേരെ ബോംബ് എറിയുകയായിരുന്നു. ആക്രമണത്തില്‍ കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. എന്നാല്‍, അക്രമികളെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുന്‍മന്ത്രി കെ ബാബുവിന്റെ വിദേശയാത്രകള്‍ വിജിലന്‍സ് അന്വേഷിക്കുന്നു; പോയ സ്ഥലങ്ങള്‍, കണ്ട ആളുകള്‍, നടത്തിയ ചര്‍ച്ചകള്‍ എന്നിവയും അന്വേഷിക്കും