Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്രമസമാധാനം തകർന്നതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിന്; രാഷ്ട്രപതി ഭരണത്തിന് ആർഎസ്എസ് ആലോചിച്ചിട്ടില്ല - കുമ്മനം

സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് ആർഎസ്എസ് ആലോചിച്ചിട്ടില്ല - കുമ്മനം

ക്രമസമാധാനം തകർന്നതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിന്; രാഷ്ട്രപതി ഭരണത്തിന് ആർഎസ്എസ് ആലോചിച്ചിട്ടില്ല - കുമ്മനം
കണ്ണൂർ , ശനി, 5 ഓഗസ്റ്റ് 2017 (20:29 IST)
തിരുവനന്തപുരത്തു ക്രമസമാധാനം തകർന്നതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.

തലസ്ഥാനത്ത് പൊലീസിനു സാതന്ത്ര്യം ഉണ്ടായിരുന്നവെങ്കിൽ കുഴപ്പം ഒഴിവാക്കാമായിരുന്നു. സിപിഎം - ബിജെപി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ആർഎസ്എസ് ആലോചിച്ചിട്ടില്ലെന്നും കുമ്മനം പറഞ്ഞു.

തിരുവനന്തപുരത്തു വന്‍ അഴിഞ്ഞാട്ടമാണ് നടന്നത്. സംഘര്‍ഷങ്ങളുടെ സാഹചര്യം കണക്കിലെടുത്ത് ഗവർണർ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചു വരുത്തി വിശദീകരണം തേടിയതില്‍ തെറ്റില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയാണ് സര്‍ക്കാരിന്റെയും പൊലീസിന്റെയും ഉത്തരവാദിത്വം എന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.

ഭരണഘടനാപരമായ അവകാശം അനുസരിച്ചു ജനങ്ങൾക്കു ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കാൻ ഭരിക്കുന്നവർ ബാധ്യസ്ഥരാണെന്നും മട്ടന്നൂരില്‍ പ്രസംഗിക്കവെ കുമ്മനം വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞെട്ടിപ്പിക്കുന്ന ഭൂരിപക്ഷത്തോടെ വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി; ഗോപാൽ കൃഷ്ണ ഗാന്ധിയെ പരാജയപ്പെടുത്തി