Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിയമസഭാ തിരഞ്ഞെടുപ്പ്: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കേരളത്തിലെത്തി

നിയമസഭാ തിരഞ്ഞെടുപ്പ്: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കേരളത്തിലെത്തി

ശ്രീനു എസ്

, ഞായര്‍, 28 മാര്‍ച്ച് 2021 (09:01 IST)
നിയമസഭാ തിരഞ്ഞെടുപ്പോടനുബന്ധിച്ച് പ്രചരണപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കേരളത്തിലെത്തി. വര്‍ക്കല മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അജി എസ്ആര്‍എമ്മിന് വേണ്ടി അദ്ദേഹം റോഡ് ഷോ നടത്തും. രാവിലെ 9.10 ന് വര്‍ക്കല താലൂക്ക് ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ നിന്ന് ആയിരക്കണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ആരംഭിക്കുന്ന റോഡ് ഷോ വര്‍ക്കല റെയില്‍വെ സ്റ്റേഷന്‍ ജംഗ്ഷനില്‍ സമാപിക്കും. റോഡ് ഷോയ്ക്ക് ശേഷം വര്‍ക്കല ശിവഗിരിയില്‍ എത്തുന്ന അദ്ദേഹം മഹാസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി സ്വാമിമാരുമായി കൂടിക്കാഴ്ച നടത്തും. 
 
ഉച്ചയ്ക്ക് 12. 25 ന് കോട്ടയം പുതുപ്പള്ളി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി എന്‍.ഹരിക്കുവേണ്ടി പാമ്പാടി ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. 3.20 ന് തൃശൂര്‍ ഇരിഞ്ഞാലക്കുടയിലെ ബിജെപി സ്ഥാനാര്‍ത്ഥി ജേക്കബ് തോമസിന്റെ പ്രചാരണാര്‍ത്ഥം അയ്യങ്കാവ് ഗ്രൗണ്ടില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. 4.45 ന് എറണാകുളത്ത് ബിജെപി സ്ഥാനാര്‍ത്ഥി പത്മജ എസ്. മേനോന്റെ പ്രചാരണാര്‍ത്ഥം റോഡ് ഷോയില്‍ പങ്കെടുക്കും. രാത്രിയോടെ ദല്‍ഹിക്ക് മടങ്ങും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മ്യാന്‍മറില്‍ നരനായാട്ട്: ഇന്നലെ സൈന്യം വെടിവച്ചുകൊന്നത് 114 പേരെ