Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനതപുരത്ത് ബി ജെ പി പ്രവത്തകന് വെട്ടേറ്റു

വാർത്ത തിരുവനതപുരം അക്രമം ബിജെപി News Thiruvananthapuram Attack BJP
, വെള്ളി, 13 ഏപ്രില്‍ 2018 (15:33 IST)
തിരുവനന്തപുരം: കരമനയിൽ ബി ജെ പി നെതാവിനെ അജ്ഞാത സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. മേലാംകോട് വാര്‍ഡ് കൗണ്‍സിലറുമായ ബി ജെ പിയുടെ ജില്ലാ സെക്രട്ടറി പാപ്പനംകോട് സജിക്കാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ അജ്ഞാത സംഘം സജിയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. 
 
വെള്ളിയാഴ്ച രാവിലെയോടെയാണ് ആക്രമണം. കരമന ജംഗ്ഷനിലൂടെ ബൈക്കിൽ യാത്ര ചെയ്യവെ അജ്ഞാത സംഘം സജിയേയും കൂടെയുണ്ടായിരുന്ന കരമന ഏരിയാ സെക്രട്ടറി പ്രകാശിനെയു അക്രമിക്കുകയായിരുന്നു. അക്രമത്തിൽ സജിക്ക് വെട്ടേറ്റു. 
 
സജിക്ക് തലയിൽ വെട്ടേറ്റതായാണ് പുറത്തുവരുന്ന വിവരം. ഗുരുതരമായി പരിക്കേറ്റ സജിയെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സജിയെ വധിക്കാൻ ശ്രമിച്ചത് സി പി എമ്മാണെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ എസ് സുരേഷ് ആരോപണമുന്നയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആസിഫയെ ക്രൂരമായി ബലാത്സംഗം ചെയ്തത് കുടുംബത്തോടെ നാട്ടില്‍ നിന്നും ഓടിക്കാന്‍!