കോഴ വിവാദവും തമ്മിലടിയും; കുമ്മനത്തിന്റെ ജനരക്ഷായാത്ര വീണ്ടും മാറ്റി - അമിത് ഷാ എത്തില്ല
കോഴ വിവാദവും തമ്മിലടിയും; കുമ്മനത്തിന്റെ ജനരക്ഷായാത്ര വീണ്ടും മാറ്റി - അമിത് ഷാ എത്തില്ല
ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ഉയർന്ന മെഡിക്കല്‍ കോളേജ് കോഴ ഉയര്‍ത്തിവിട്ട കോലാഹലം പാര്‍ട്ടിയില്‍ തുടരവെ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്ര വീണ്ടും മാറ്റി.
സെപ്തംബര്‍ ഏഴിന് നടത്താനിരുന്ന പദയാത്ര ഒക്ടോബര്‍ മാസത്തേക്കാണ് മാറ്റിയത്. ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ അസൗകര്യം കണക്കിലെടുത്താണ് തീരുമാനമെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും കോഴ വിവാദത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ ഉണ്ടായ തമ്മിലടിയാണ് ജനരക്ഷായാത്ര വീണ്ടും മാറ്റിവയ്‌ക്കാന്‍ കാരണമായതെന്നാണ് സൂചന.
ജനരക്ഷായാത്രയില്‍ 13 ബിജെപി മുഖ്യമന്ത്രിമാരും അഞ്ച് ഉപമുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും നേതാക്കളും എത്തുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നത്. അമിത് ഷാ മൂന്ന് ദിവസം യാത്രയിൽ ജാഥാംഗമായി ഉണ്ടാകുമെന്നായിരുന്നു സൂചന.
സെപ്റ്റംബര്‍ ഏഴിന് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ നിന്നും ആരംഭിക്കുന്ന യാത്ര 11 ജില്ലകളിലൂടെ പര്യടനം നടത്തി 23ന് തിരുവനന്തപുരത്ത് സമാപിക്കുമെന്നാണ് അറിയിച്ചിരുന്നത്.