Webdunia - Bharat's app for daily news and videos

Install App

'എൻപിആർ നടപ്പാക്കിയില്ലെങ്കിൽ കേരളത്തിന് റേഷൻ കിട്ടില്ല,കമൽ വർഗീയവാദി'- വിവാദ പരാമർശവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ

Webdunia
വ്യാഴം, 26 ഡിസം‌ബര്‍ 2019 (14:32 IST)
ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവർ പാകിസ്താനിലെക്ക് പോകേണ്ടിവരുമെന്ന് ബി ജെ പി വക്താവ് ബി ഗോപാലകൃഷ്ണൻ. സെൻസസ് എടുക്കാൻ വരുമ്പോൾ കളവ് പറയണമെന്ന് ആഹ്വാനം ചെയ്ത അരുന്ധതി റോയ് രാഷ്ട്രീയ മന്തരയാണെന്നും എൻ പി ആർ പിണറായി വിജയനെ കൊണ്ട് തന്നെ കേരളത്തിൽ നടപ്പിലാക്കുമെന്നും അല്ലെങ്കിൽ കേരളത്തിന് റേഷൻ ലഭിക്കില്ലെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനേയും ചെന്നിത്തലയേയും ഡിറ്റൻഷൻ സെന്ററുകളിൽ അടക്കണമെന്നും ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.
 
 
മുസ്ലീം ലീഗ് മതവർഗീയവാദികളെ കയറൂരി വിട്ടിരിക്കുകയാണ്. ഗൾഫിലുള്ള ഹിന്ദുക്കളെ ചിലർ ഭീഷണിപ്പെടുത്തുന്നുണ്ട്. ഹിന്ദുക്കളെ ഭീഷണിപ്പെടുത്തിയാൽ പാകിസ്താനിലേക്ക് പോകേണ്ടിവരും-ഗോപാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
 
സിനിമാക്കാരുടെ സമരത്തിൽ മാന്യന്മാരായ ആരും പങ്കെടുത്തില്ലെന്നും സംവിധായകൻ കമൽ വർഗീയവാദിയാണെന്നും ബി ഗോപാലകൃഷ്ണൻ ആരോപിച്ചു. ചലചിത്ര അക്കാദമി പ്രവർത്തിക്കുന്നത് മോദി കൊടുക്കുന്ന പണം കൊണ്ടാണെന്ന് ഓർക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments