Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രതിഷേധക്കാരോട് പ്രതികാരം ചെയ്യും, സമരക്കാരുടെ സ്വത്ത് ലേലം ചെയ്യുമെന്ന് യോഗി ആദിത്യനാഥ്

പ്രതിഷേധക്കാരോട് പ്രതികാരം ചെയ്യും, സമരക്കാരുടെ സ്വത്ത് ലേലം ചെയ്യുമെന്ന് യോഗി ആദിത്യനാഥ്

ചിപ്പി പീലിപ്പോസ്

, വെള്ളി, 20 ഡിസം‌ബര്‍ 2019 (13:10 IST)
പൌരത്വ നിയമ ഭേദഗതിക്കെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കുകയും പ്രക്ഷോഭം നടത്തുകയും ചെയ്യുന്നവർക്കെതിരെ പ്രതികാര നടപടിക്കൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. അക്രമത്തിൽ ഏർപ്പെടുന്നവരുടെ സ്വത്ത് ലേലം ചെയ്തു കൊണ്ട് പ്രതികാരം ചെയ്യുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യാഴാഴ്ച പറഞ്ഞു.
 
“ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല. പൗരത്വ നിയമ ഭേദഗതി എതിർക്കുന്നു എന്ന പേരിൽ കോൺഗ്രസ്, എസ്.പി , ഇടതുപാർട്ടികൾ രാജ്യം മുഴുവൻ തീവെയ്ക്കുകയാണ്. പൊതു ആസ്തികൾ നശിപ്പിക്കുന്നതിൽ ഉൾപ്പെട്ടവരുടെ എല്ലാ സ്വത്തുക്കളും പിടിച്ചെടുത്ത് നഷ്ടം നികത്താൻ ലേലം ചെയ്യും,” അദ്ദേഹം പറഞ്ഞു.
 
സിആർ‌പി‌സി സെക്ഷൻ 144 പ്രകാരമുള്ള നിരോധന ഉത്തരവുകൾ നവംബർ എട്ടു മുതൽ സംസ്ഥാനത്ത് പ്രാബല്യത്തിലാണെന്നും അനുമതിയില്ലാതെ പ്രകടനം നടത്താൻ കഴിയില്ലെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു. ഇത്തരത്തിൽ പ്രകടനം നടത്തുന്നവരോട് പ്രതികാരം തീർക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുരന്തത്തിലേക്ക് നീങ്ങികൊണ്ടിരുന്ന സമ്പദ്‌വ്യവസ്ഥയെ എൻഡിഎ സർക്കാർ രക്ഷിച്ചുവെന്ന് പ്രധാനമന്ത്രി