Select Your Language

Notifications

webdunia
webdunia
webdunia
webdunia

മന്ത്രി മണിയുടെ കരണക്കുറ്റി അടിച്ചു പൊട്ടിക്കുമെന്ന് ശോഭ സുരേന്ദ്രൻ

മണിയെ പിണറായിക്ക് പേടിയാണ്, മന്ത്രിയെ മണിച്ചിത്രത്താഴിട്ട് പൂട്ടുമെന്ന് ശോഭ സുരേന്ദ്രൻ

എം എം മണി
മൂന്നാർ , ചൊവ്വ, 25 ഏപ്രില്‍ 2017 (07:44 IST)
മൂന്നാർ കൈയെറ്റ ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് മന്ത്രി എം എം മണിയെ രൂക്ഷമായി വിമർശിച്ചും പിണറായി സർക്കാരിനെ പരിഹസിച്ചും ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ രംഗത്ത്. സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമെതിരെയും ശോഭ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. 
 
കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ബിനാമികളുടെ പേരിൽ മൂന്നാറിൽ കൈയേറ്റ ഭൂമിയുണ്ട്. ഇവരുടെ രണ്ടു പേരുടെയും കാവൽക്കാരനാണ് മണി. എം എം മണിയുടെ വാക്കുകളെ പിണറായിക്ക് ഭയമാണ്. മന്ത്രിയുടെ തുറന്നുപറച്ചിലുകളെ മുഖ്യമന്ത്രിയ്ക്ക് പേടിയാണ്. മണിയെ തൊട്ടാൽ മുഖ്യമന്ത്രിക്ക് പൊള്ളുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
 
എം എം മണി പുറത്തിറങ്ങിയാൽ മണിയുടെ കരണം അടിച്ചുപൊട്ടിക്കുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ എന്റെ ചോര തിളയ്ക്കുന്നു എന്ന പരിപാടിയിലായിരുന്നു നേതാവിന്റെ ആരോപണം. അമ്മമാരെ പറഞ്ഞ മണിയുടെ കരണമടിച്ച് പൊളിക്കാന്‍ ധൈര്യമുള്ള അമ്മമാര്‍ കേരളത്തിലുണ്ടെന്നും ശോഭ പറഞ്ഞു. ധൈര്യമുണ്ടെങ്കിൽ മൂന്നാറിലെ സമര ഭൂമിയിലേക്ക് വാ. മണിയെ മണിച്ചിത്രത്താഴിട്ട് പൂട്ടും. ഇടുക്കിവിട്ട് പുറത്തിറങ്ങാൻ അദ്ദേഹത്തെ അനുവദിക്കില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഡിജിപിക്കെതിരെ ജനങ്ങള്‍ക്ക് അസംതൃപ്തിയുണ്ടായിരുന്നു'; സെൻകുമാറിനെ രൂക്ഷമായി വിമർശിച്ച് മന്ത്രി ബാലൻ