Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോവിഡ് മുക്തരാകാന്‍ ഗോമൂത്രം കുടിക്കൂ; ലൈവായി കുടിച്ചുകാണിച്ച് ബിജെപി എംഎല്‍എ, വീഡിയോ

BJP MLA Drinking Cow Urine
, ശനി, 8 മെയ് 2021 (12:31 IST)
വിവാദ പ്രസ്താവനകളിലൂടെ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിച്ച ബിജെപി എംഎല്‍എയാണ് സുരേന്ദ്ര സിങ്. കോവിഡുമായി ബന്ധപ്പെട്ട് വിചിത്ര പ്രസ്താവനയാണ് ഇപ്പോള്‍ സുരേന്ദ്ര സിങ് നടത്തിയിരിക്കുന്നത്. കോവിഡിനെ പ്രതിരോധിക്കാന്‍ ഗോമൂത്രം കുടിക്കണമെന്നാണ് സുരേന്ദ്ര സിങ് ആഹ്വാനം ചെയ്തിരിക്കുന്നത്. മാത്രമല്ല ലൈവായി ഗോമൂത്രം കുടിച്ചും കാണിച്ചു ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലെ ബൈരിയ നിയോജക മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ. 
 
കോവിഡിനെ പിടിച്ചുകെട്ടാന്‍ ഗോമൂത്രത്തിനു കഴിയും. ദിവസവും 18 മണിക്കൂര്‍ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന താന്‍ ഊര്‍ജ്ജസ്വലനായി ഇരിക്കുന്നതിന്റെ രഹസ്യം ഗോമൂത്രം ആണെന്നും അദ്ദേഹം പറഞ്ഞു. 

 
 
എങ്ങനെയായിരിക്കണം ഗോമൂത്രം കുടിക്കേണ്ടതെന്ന് സുരേന്ദ്ര സിങ് വിശദീകരിക്കുന്നുണ്ട്. രാവിലെ വെറും വയറ്റില്‍ രണ്ടോ മൂന്നോ സ്പൂണ്‍ ഗോമൂത്രം വെള്ളം ചേര്‍ത്ത് കുടിക്കണം. അരമണിക്കൂര്‍ വേറൊന്നും കഴിക്കരുത് എന്നും സുരേന്ദ്ര സിങ് വീഡിയോയില്‍ പറയുന്നു. ഹൃദ്രോഗങ്ങളെ ചെറുക്കാനും ഗോമൂത്രത്തിനു കഴിയുമെന്ന് എംഎല്‍എ പറയുന്നു.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്ക്ഡൗണ്‍ മേയ് 16 നു ശേഷവും തുടര്‍ന്നേക്കാം