Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; ആക്രമണങ്ങള്‍ക്ക് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി

കണ്ണൂരിൽ വീണ്ടും ആക്രമം, ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; ആക്രമണങ്ങള്‍ക്ക് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി
കുത്തുപറമ്പ് , വ്യാഴം, 8 സെപ്‌റ്റംബര്‍ 2016 (08:40 IST)
കണ്ണൂര്‍ കൂത്തുപറമ്പില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. പാതിരിയാട് സ്വദേശി നവനീതിനാണ് വെട്ടേറ്റത്. തലയ്‌ക്കും കൈയ്‌ക്കും ഗുരുതരമായി പരുക്കേറ്റ നവനീതിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. സംഭവങ്ങളുടെ പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. അതേസമയം പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടാകാതിരിക്കാനുള്ള മുന്‍ കരുതലിലാണ് പൊലീസ്.

തിരുവനന്തപുരം കുന്നുകുഴിയില്‍ ബിജെപി സംസ്ഥാന കമ്മിറ്റി ആഫീസിനുനേരെ ബുധനാഴ്‌ച പുലര്‍ച്ചേ ബോബേറ് നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി പ്രവര്‍ത്തകന് കണ്ണൂരില്‍ വെട്ടേറ്റിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാംസങ് നോട്ട് 7 പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരുക്ക്; മൊബൈല്‍ കുത്തിയിട്ട ഹോട്ടല്‍മുറിക്കും കേടുപാടുകള്‍; പിഴയായി ഈടാക്കിയത് 1800 ഓസ്ട്രേലിയന്‍ ഡോളര്‍