ജോഡോ യാത്രയ്ക്കും രക്ഷിക്കാനായില്ല; അടിതെറ്റി കോണ്‍ഗ്രസ്, ഇപ്പോള്‍ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം
12 സംസ്ഥാനങ്ങളില്‍ ബിജെപി ഒറ്റയ്ക്കു ഭരിക്കുകയാണ്
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കും കോണ്‍ഗ്രസിനെ രക്ഷിക്കാനായില്ല. രാജ്യത്ത് സമ്പൂര്‍ണ ആധിപത്യത്തോടെ ഭരിച്ച പാര്‍ട്ടിക്ക് ഇപ്പോള്‍ ഭരണം മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഈ ട്രെന്‍ഡ് ആവര്‍ത്തിച്ചാല്‍ അധികാരത്തിലെത്താന്‍ കോണ്‍ഗ്രസ് ഇനിയും കാത്തിരിക്കേണ്ടിവരും.
12 സംസ്ഥാനങ്ങളില്‍ ബിജെപി ഒറ്റയ്ക്കു ഭരിക്കുകയാണ്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, അസം, ഛത്തീസ്ഗഢ്, ഹരിയാന, ഉത്തരാഖണ്ഡ്, ത്രിപുര, മണിപ്പൂര്‍, ഗോവ, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപി ഒറ്റയ്ക്കു ഭരിക്കുന്നത്. മഹാരാഷ്ട്ര, മേഘാലയ, നാഗാലാന്‍ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി സഖ്യ സര്‍ക്കാരുകളും ഭരിക്കുന്നു.
കോണ്‍ഗ്രസിനാകട്ടെ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമാണ് ഭരണമുള്ളത്. കര്‍ണാടക, തെലങ്കാന, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്.