Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോണ്‍ഗ്രസില്‍ നിന്ന്‌ ആരും ബിജെപിയിലേക്ക് പോകുന്നില്ല, ആളെ പിടിക്കാന്‍ ബിജെപിയെ സിപി‌എം സഹായിക്കണ്ട: ചെന്നിത്തല

ആരും വ്യാമോഹിക്കണ്ട, സുധാകരന്‍ ബിജെപിയിലേക്ക് പോകില്ല

കോണ്‍ഗ്രസില്‍ നിന്ന്‌ ആരും ബിജെപിയിലേക്ക് പോകുന്നില്ല, ആളെ പിടിക്കാന്‍ ബിജെപിയെ സിപി‌എം സഹായിക്കണ്ട: ചെന്നിത്തല
, ശനി, 10 മാര്‍ച്ച് 2018 (12:58 IST)
കോണ്‍ഗ്രസില്‍ നിന്ന് ആരും ബിജെപിയിലേക്ക് പോകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിക്ക് ആളെ പിടിക്കുന്ന പണി സിപിഎം ഏറ്റെടുക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.സുധാകരന്‍ ബിജെപിയില്‍ ചേരുമെന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ ആരോപണത്തിന് മറുപടിയായിട്ടായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. 
 
സുധാകരന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയെന്നും ഉടന്‍ തന്നെ ബിജെപിയിലേക്ക് പോകുമെന്നുമായിരുന്നു ജയരാജന്‍ ആരോപിച്ചത്. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകികളെ പിടികൂടണമെന്നാവശ്യവുമായി സുധാകരന്റെ സത്യാഗ്രഹപന്തലില്‍ ബിജെപി നേതാക്കള്‍ സന്ദര്‍ശനം നടത്തിയത് ഇതിന്റെയൊക്കെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
 
എന്നാല്‍, ജയരാജന്റെ വാക്കുകളെ എതിര്‍ത്ത് സുധാകരന്‍ രംഗത്തെത്തിയിരുന്നു. ബിജെപിയിലേക്ക് ക്ഷണം കിട്ടിയെന്ന കാര്യം വെളിപ്പെടുത്തിയത് രാഷ്ട്രീയ ധാര്‍മ്മികത കൊണ്ട് മാത്രമാണെന്നും അല്ലാതെ അതിനെ വളച്ചൊടിച്ച ജയരാജന് മാനസിക വിഭ്രാന്തി ആണെന്നും സുധാകരന്‍ പറഞ്ഞു. 
 
ബി ജെ പിക്ക് കടന്നുകയറാന്‍ ദുഷ്കരമായ മേഖലയാണ് കേരളമെന്നത് വസ്തുതയാണ്. സി പി എം കൊടികുത്തിവാഴുന്ന മണ്ണ്. കോണ്‍ഗ്രസ് നിറഞ്ഞുനില്‍ക്കുന്ന മണ്ണ്. അവിടെ ബി ജെ പിക്ക് ഇടയ്ക്കിടെ ചെറുചലനങ്ങളുണ്ടാക്കാന്‍ കഴിഞ്ഞു എന്നല്ലാതെ ഇന്നും ബാലികേറാമല തന്നെയായി തുടരുന്നു.
 
എന്നാല്‍ കേരളം പിടിക്കാന്‍ വ്യക്തമായ ചില പ്ലാനുകള്‍ ബി ജെ പി കേന്ദ്രനേതൃത്വം തയ്യാറാക്കിയിട്ടുണ്ടെന്നത് വസ്തുതയാണ്. മറ്റുപാര്‍ട്ടികളിലെ വമ്പന്‍‌മാരെ കൂടെ കൂട്ടുകയോ, മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള പ്രവര്‍ത്തകരെ കൂടെ കൊണ്ടുവരുകയോ ചെയ്യുക എന്നത് ആ പ്ലാനിന്‍റെ ഭാഗമാണ്. അതിന്റെ ഭാഗമായിട്ടാണ് ബിജെപി സുധാകരനേയും സമീപിച്ചതെന്ന് വ്യക്തമാണ്.  
രമേശ് ചെന്നിത്തല, സുധാകരന്‍, ജയരാജന്‍, ബിജെപി
Ramesh Chennithala, Sudhakaran, Jayarajan, BJP

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരാജയപ്പെട്ട രാജ്യത്തിൽനിന്നു ലോകത്തിനു പാഠം പഠിക്കേണ്ട കാര്യമില്ല: പാകിസ്ഥാനോട് ഇന്ത്യ