എം ടിയെ തൊട്ടുകളിക്കാൻ സംഘപരിവാർ സമയം കളയണ്ട, സംശയമുണ്ടെങ്കിൽമോഹൻലാലിനോട് ചോദിക്ക്: വേണു
''കളി എം ടിയോട് വേണ്ട'' - ചായാഗ്രാഹകൻ വേണു
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച എം ടി വാസുദേവൻ നായരെ ആക്രമിക്കുന്ന സംഘപരിവാറുകാരോട് കളി വേണ്ടെന്ന് ചായാഗ്രാഹകൻ വേണു. പൂർണ പിന്തുണയാണ് വിഷയത്തിൽ എം ടിയ്ക്ക് ലഭിക്കുന്നത്. എംടി വാസുദേവന്‍ നായരെ തൊട്ടുകളിക്കാന്‍ ഇവിടെ ഒരു സംഘപരിവാരവും സമയം കളയേണ്ടെന്നും സംശയമുണ്ടെങ്കില്‍ മോഹന്‍ലാലിനോട് ചോദിച്ച് നോക്കു എന്നും വേണു പറഞ്ഞു.
നോട്ട് നിരോധന വിഷയത്തിൽ മോദിയെയും കേന്ദ്ര സർക്കാരിന്റെ നടപടിയെയും വിമർശിച്ചതിന്റെ പേരിലാണ് ബി ജെ പി യുടെ ആക്രമണം എം ടിയ്ക്ക് നേരെയുണ്ടായത്. കറന്‍സി നിരോധിച്ച എല്ലാ രാജ്യങ്ങളും നേരിട്ടത് വലിയ ആപത്തായിരുന്നെന്നും ആഫ്രിക്കന്‍ രാജ്യങ്ങള്‍ അതിന് ഉദാഹരണമാണെന്നും എംടി അഭിപ്രായപ്പെട്ടു. തുഗ്ലക്കിന്റെ ഭരണപരിഷ്‌കാരത്തെ അനുസ്മരിച്ചും എംടി മോദിയെ വിമര്‍ശിച്ചു.
മോദിക്കെതിരെ പറയാന്‍ എംടിക്ക് എന്ത് അവകാശമാണ് ഉള്ളതെന്ന് ബി ജെ പി നേതാവ് എഎന്‍രാധാകൃഷ്ണന്‍ ചോദിച്ചു. ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടപ്പോള്‍ തൂലിക ചലിപ്പിക്കാതിരുന്ന എം ടി ഇപ്പോള്‍ പ്രതികരിക്കുന്നത് ആര്‍ക്കോ വേണ്ടിയാണെന്ന് രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി.