Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാളെ ബിജെപി ഹർത്താൽ; അവശ്യ സർവീസുകളെ ഒഴിവാക്കി

നാളെ ബിജെപി ഹർത്താൽ

BJP strike
പാലക്കാട് , വെള്ളി, 6 ജനുവരി 2017 (17:23 IST)
പാലക്കാട് ജില്ലയിൽ നാളെ ബിജെപി ഹർത്താൽ. ബിജെപി മണ്ഡലം കമ്മിറ്റി അംഗം രാധാകൃഷ്‌ണന്റെ മരണത്തെ തുടർന്നാണ് ശനിയാഴ്‌ച രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്‌തിരിക്കുന്നത്.

ഹർത്താലിൽ നിന്ന് പാൽ, പത്രം, ശബരിമല തീർഥാടകർ, മറ്റ് അവശ്യ സർവീസുകൾ എന്നിവ ഒഴിവാക്കിയിട്ടുണ്ട്.

കഞ്ചിക്കോട് മേഖലയിൽ വീട്ടിനുള്ളിൽ തീപടർന്നുണ്ടായ ദുരന്തത്തിൽ പൊള്ളലേറ്റു ചികിത്സയിലായിരുന്ന ചടയൻകാലായി ശ്രീവത്സത്തിൽ രാധാകൃഷ്ണനാണ് (44) മരിച്ചത്.

ആക്രമകാരികൾ തീയിട്ട ബൈക്കിൽനിന്നു സമീപത്തു സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടറിലേക്കു തീപടർന്നുണ്ടായ പൊട്ടിത്തെറിയിലാണു രാധാകൃഷ്ണന് പൊള്ളലേറ്റത്. സംഭവത്തിന് പിന്നില്‍ രാഷ്‌ട്രീയ പകയാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേന്ദ്ര സര്‍ക്കാരിന്റെ ദ്രോഹം വീണ്ടും; വാഹനങ്ങളുടെ ലൈസൻസ്, റജിസ്ട്രേഷൻ നിരക്കുകളില്‍ വര്‍ദ്ധന - പുതുക്കിയ കണക്കുകള്‍ ഇങ്ങനെ