Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രവർത്തകന് മർദ്ദനമേറ്റു; നാളെ ബിജെപി ഹർത്താല്‍

നാളെ ബിജെപി ഹർത്താല്‍

BJP strike
പിറവം , വെള്ളി, 9 ഡിസം‌ബര്‍ 2016 (17:29 IST)
പ്രവര്‍ത്തകനെ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് ശനിയാഴ്‌ച പിറവത്ത് ബിജെപി ഹർത്താല്‍. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വ്യാഴാഴ്ച രാത്രിയാണ് പിറവത്ത് സംഘർഷമുണ്ടായത്. ആർഎസ്എസ് മുൻ കാര്യവാഹക് വിനോദിനെ നാലംഗ സംഘം മർദ്ദിക്കുകയായിരുന്നുവെന്നാണ് ബിജെപി ആരോപിക്കുന്നത്.

മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് ബിജെപിയുടെ ആരോപണം. കൈക്കും കാലിനും പരുക്കേറ്റ വിനോദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്‌ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജനങ്ങളുടെ നെഞ്ചത്ത് ഒരു ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’ !