Webdunia - Bharat's app for daily news and videos

Install App

ബ്ലേഡ് മാഫിയ: മൂന്നു പേർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
തിങ്കള്‍, 17 ജൂലൈ 2023 (18:54 IST)
പാലക്കാട്: പാലക്കാട് ജില്ലയിൽ ബ്ലേഡ് മാഫിയകളുടെ വിളയാട്ടത്തിൽ സഹികെട്ട നാട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു. ജില്ലയിൽ ഒട്ടാകെ 114 കേന്ദ്രങ്ങളിലാണ് ജില്ലാ പോലീസ് മേധാവി ആർ.ആനന്ദിന്റെ നിർദ്ദേശ പ്രകാരം പരിശോധന നടന്നത്.

ഇതിൽ ആറു കേസുകളാണ് രജിസ്റ്റർ ചെയ്തത്. മുപ്പതോളം വാഹനങ്ങളും പിടികൂടി. ചാലിശേരി, തൃത്താല, പട്ടാമ്പി, ചെർപ്പുളശേരി, കൊല്ലങ്കോട്, കസബ എന്നീ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു പരിശോധന നടത്തിയത്. പിടികൂടിയവരിൽ നിന്ന് ചെക്ക് ലീഫുകൾ, മുദ്രപത്രം എന്നിവ പിടിച്ചെടുത്തു. ബ്ലേഡ് മാഫിയകളുടെ സഞ്ചാരത്തിന് ഉപയോഗിച്ചിരുന്നത് എന്ന് കരുതുന്ന കാർ, ബൈക്ക്‌ എന്നിവയാണ് പിടികൂടിയത്.  

കഴിഞ്ഞ മാസം കല്ലേപ്പുള്ളി അമ്പലക്കാട് സി.കെ.സുരേന്ദ്രനാഥ് എന്നയാൾ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു. ഇതാണ് ഇപ്പോൾ പോലീസിനെ ഇത്തരമൊരു റെയ്ഡ് നടത്താൻ പ്രേരിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മഞ്ജു വാര്യർ കളം മാറ്റിയോ, വിടുതലൈ 2വിന് പുറമെ മറ്റൊരു തമിഴ് സിനിമയിലും നായിക!

മഴക്കാലത്ത് ഈ അഞ്ചു പച്ചക്കറികള്‍ കഴിക്കരുത്; ബാക്ടീരിയ മൂലമുള്ള രോഗങ്ങള്‍ വരാം!

രാത്രിയില്‍ ഈ ശീലങ്ങള്‍ പിന്തുടരു, തൈറോയിഡ് രോഗങ്ങളെ പ്രതിരോധിക്കാം

നെടുമുടി വേണുവിനെ കണ്‍നിറയെ കണ്ട് ആരാധകര്‍, സന്തോഷം പങ്കുവെച്ച് നടന്‍ അജു വര്‍ഗ്ഗീസ്

ഈ അഞ്ച് മൈന്‍ഡ്ഫുള്‍ ശീലങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ചാള്‍സ് മൂന്നാമന്‍ രാജാവിന് രാജിക്കത്ത് നല്‍കി

കുവൈറ്റ് തീപിടുത്തം: ശ്രീജേഷിന്റെ സഹോദരിക്ക് ധനസഹായം കൈമാറി

ഡോക്ടര്‍ വന്ദന കൊലക്കേസ്: പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി ഹൈക്കോടതി തള്ളി

ചൂണ്ടയിടുന്നതിനിടെ വിദ്യാർത്ഥിനി കുളത്തിൽ വീണു മുങ്ങി മരിച്ചു

നീറ്റ് പിജി പരീക്ഷ തിയതി പ്രഖ്യാപിച്ചു; പരീക്ഷ നടക്കുന്നത് രണ്ടു ഷിഫ്റ്റുകളിലായി

അടുത്ത ലേഖനം
Show comments