Select Your Language

Notifications

webdunia
webdunia
webdunia
webdunia

32ക്കാരൻ 17കാരിയെ വിവാഹം ചെയ്തു, ഭർത്താവിനും പെൺകുട്ടിയുടെ മാതാപിതാക്കൾക്കുമെതിരെ കേസെടുത്ത് പോലീസ്

child marriage
, ബുധന്‍, 5 ജൂലൈ 2023 (13:35 IST)
പാലക്കാട് ശൈശവവിവാഹം നടത്തിയെന്ന പരാതിയില്‍ അന്വേഷണം നടത്തി പോലീസ്. ശിശുക്ഷേമ സമിതി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം. 32കാരനായ യുവാവ് പ്രായപൂര്‍ത്തിയാകാത്ത 17കാരിയെ വിവാഹം കഴിച്ചെന്നായിരുന്നു പരാതി. കഴിഞ്ഞ മാസം 29ന് ചെര്‍പ്പുളശ്ശേരി തൂത ക്ഷേത്രത്തില്‍ നൂറിലധികം ആളുകളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.
 
തൂത തെക്കുംമുറി കുളത്തുള്ളി വീട്ടില്‍ മണികണ്ടന്‍, പെണ്‍കുട്ടിയുടെ അച്ഛന്‍,അമ്മ എന്നിവര്‍ക്കെതിരെയാണ് ചെര്‍പ്പുളശ്ശേരിപോലീസ് കേസെടുത്തത്. ബാലവിവാഹ നിരോധന നിയമം ചുമത്തിയാണ് കേസ്. 2 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. അന്വേഷണം ആരംഭിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയും ഭര്‍ത്താവും മാാതാപിതാക്കളും ഒളിവിലാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ ന്യൂനമർദ്ദപാത്തി, 2 ദിവസം കൂടി സംസ്ഥാനത്ത് വ്യാപകമഴ