Select Your Language

Notifications

webdunia
webdunia
webdunia
webdunia

എല്ലാ കാർഡുകാർക്കും മണ്ണെണ്ണ: നീല, വെള്ള കാർഡുകാർക്ക് സ്പെഷ്യൽ അരി ഇല്ല

എല്ലാ കാർഡുകാർക്കും മണ്ണെണ്ണ: നീല, വെള്ള കാർഡുകാർക്ക് സ്പെഷ്യൽ അരി ഇല്ല
, തിങ്കള്‍, 8 മാര്‍ച്ച് 2021 (14:07 IST)
നീല, വെള്ള റേഷൻകാർഡുടമകൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സ്പെഷ്യൽ അരി ഈ മാസം ഇല്ല. മാർച്ച് മാസത്തെ ഭക്ഷ്യ-സിവിൽ സപ്ലെസ് വകുപ്പിന്റെ അറിയിപ്പിൽ മുൻഗണനേതര വിഭാഗക്കാർക്കുള്ള സ്പെഷ്യൽ അരിയുടെ കാര്യം പരാമർശിക്കുന്നില്ല.
 
നീല കാർഡിൽ (എൻപിഎസ്)ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം 4 രൂപ നിരക്കിലും വെള്ള കാർഡിന്(എൻപിഎൻഎസ്) ആകെ നാല് കിലോ അരി കിലോ 10.90 രൂപ നിരക്കിലും ലഭിക്കും. അതേസമയം ഈ മാസം എല്ലാ കാർഡ് ഉടമകൾക്കും അര ലിറ്റർ മണ്ണെണ്ണ ലഭിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തരൂരിൽ പികെ ജമീലയെ ഒഴിവാക്കി,പൊന്നാനിയിൽ നന്ദകുമാർ, അരുവിക്കരയിൽ ജി സ്റ്റീഫൻ