Publish Date: Fri, 07 Jan 2022 (08:06 IST)
Updated Date: Fri, 07 Jan 2022 (08:09 IST)
തിരുവനന്തപുരത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്. കിളിമാനൂര്‍ സ്വദേശിയായ 64കാരനായ ചന്ദ്രശേഖരന്‍ പിള്ളയ്ക്കാണ് പരിക്കേറ്റത്. കിളിമാനൂര്‍ മുക്ക് റോഡിലെ ഡ്രൈവറാണ് ഇദ്ദേഹം. ഇന്നലെ വൈകുന്നേരം തോട്ടില്‍ കാല്‍ കഴുകുന്നതിനിടെയാണ് കാട്ടുപന്നി ആക്രമിച്ചത്. വയറ്റിലാണ് കുത്തേറ്റത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ച ഇദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തി.