ബോഡി ഡബ്‌ളിംഗ്: ജീന്‍ പോളും ശ്രീനാഥ് ഭാസിയും കുടുങ്ങിയേക്കും - പൊലീസിന് ലഭിച്ചത് നിര്‍ണായക മൊഴി

ബോഡി ഡബ്‌ളിംഗ്: ജീന്‍ പോളും ശ്രീനാഥ് ഭാസിയും കുടുങ്ങിയേക്കും

Webdunia
തിങ്കള്‍, 21 ഓഗസ്റ്റ് 2017 (17:56 IST)
ബോഡി ഡബ്‌ളിംഗ് കേസില്‍ സംവിധായകനും നടനുമായ ലാലിന്റെ മകന്‍ ജീന്‍ പോള്‍ ലാലിനെയും നടന്‍ ശ്രീനാഥ് ഭാസിയേയും അന്വേഷണസംഘം ചോദ്യം ചെയ്തു. കോടതി നിര്‍ദേശപ്രകാരമാണ് ഇരുവരെയും ചോദ്യം ചെയ്തതെന്ന്  അന്വേഷണ ഉദ്യോഗസ്ഥനായ എഎ അസീസ് വ്യക്തമാക്കി.

ബോഡി ഡബ്‌ളിംഗ് നടന്നുവെന്ന നടിയുടെ പരാതി സ്ഥിരീകരിക്കുന്ന രീതിയില്‍ അന്വേഷണ സംഘത്തിനു ഇവരില്‍ നിന്നും  മൊഴി ലഭിച്ചു. അതേസമയം, ആവശ്യപ്പെട്ട പണം നല്‍കാത്തതിനെത്തുടര്‍ന്ന് നടിയുമായി തര്‍ക്കമുണ്ടായെങ്കിലും അപമര്യാദയായി സംസാരിക്കുകയോ പെരുമാറുകയോ ചെയ്‌തിട്ടില്ലെന്ന് ജീന്‍ പോള്‍ മൊഴി നല്‍കി.

ചോദ്യം ചെയ്തതിനെകുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ജീന്‍ പോള്‍ ലാല്‍ തയാറായില്ല. പരാതി കോടതിക്കു പുറത്ത് ഒത്തുതീർപ്പാക്കാൻ സാധിക്കില്ലെന്ന നിലപാടിൽ ഉറച്ച് നില്‍ക്കുകയാണ് പൊലീസ്. പരാതികൾ ഗൗരവമേറിയതാണെന്നും ഇത്തരം കേസുകൾ ഒത്തുതീർപ്പാക്കുന്നതു നല്ല കീഴ്‍വഴക്കമല്ലെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. വേണ്ടിവന്നാല്‍ നടിയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍വരെ പൊലീസ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്.

ആസിഫ് അലി നായകനായ ‘ഹണി ബി ടു’ എന്ന ചിത്രത്തില്‍ അഭിനയിച്ച നടിയാണ് ജീന്‍പോള്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരടക്കം അഞ്ചുപേര്‍ക്കെതിരേ പരാതി നല്‍കിയത്. മൂന്നു പരാതികളാണ് നടിക്കുണ്ടായിരുന്നത്. അഭിനയിച്ചതിനു പ്രതിഫലം നൽകിയില്ല, പ്രതിഫലം ചോദിച്ചപ്പോൾ അസഭ്യം പറയുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്‌തു. മറ്റൊരു നടിയുടെ ശരീരഭാഗങ്ങൾ തന്റേതെന്ന നിലയിൽ ചിത്രീകരിച്ച് അനുമതിയില്ലാതെ പ്രദർശിപ്പിച്ചു എന്നിവയാണ്.

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യം ഒരു മുസ്ലീം രാജ്യമാണ്; സൗദി അറേബ്യ, തുര്‍ക്കി, ഇറാഖ്, ഖത്തര്‍, ഒമാന്‍, ഇന്തോനേഷ്യ എന്നിവയല്ല

യാത്രക്കാര്‍ക്ക് വൃത്തിയുള്ള ടോയ്ലറ്റുകള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്നതിനായി 'KLOO' ആപ്പ് പുറത്തിറക്കാനൊരുങ്ങി കേരളം

വാനോളം കേരളം; അതിദാരിദ്ര്യ മുക്തമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം, മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: മമ്മൂട്ടി തിരുവനന്തപുരത്ത്, മോഹന്‍ലാലും കമലും എത്തില്ല

അടുത്ത ലേഖനം
Show comments