Select Your Language

Notifications

webdunia
webdunia
webdunia
Saturday, 4 January 2025
webdunia

കോടിയേരി ബാലകൃഷ്‌ണന്റെ പ്രസംഗവേദിക്ക് സമീപം ബോംബേറ്

കോടിയേരി ബാലകൃഷ്‌ണന് എതിരെ ബോംബ് ആക്രമണം

കോടിയേരി ബാലകൃഷ്‌ണന്റെ പ്രസംഗവേദിക്ക് സമീപം ബോംബേറ്
കണ്ണൂര്‍ , വെള്ളി, 27 ജനുവരി 2017 (09:13 IST)
സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ പ്രസംഗവേദിക്ക് സമീപം ബോംബേറ്. തലശ്ശേരിയില്‍ ആണ് സംഭവം. സംഭവത്തില്‍ ഒരാള്‍ക്ക് പരുക്ക്. വേദിയില്‍ കോടിയേരി ബാലകൃഷ്‌ണന്‍ സംസാരിച്ചു കൊണ്ടിരിക്കേ ആയിരുന്നു സംഭവം.
 
ബൈക്കില്‍ എത്തിയ അജ്ഞാതസംഘം വേദിക്ക് സമീപമുള്ള റോഡിലേക്ക് ബോംബ് എറിയുകയായിരുന്നു.
തലശ്ശേരി നങ്ങാറത്ത് പീടികയില്‍ നടന്ന രക്തസാക്ഷി കെ പി ജിജേഷ് അനുസ്മരണ പരിപാടിക്കിടെ ആയിരുന്നു ബോംബേറ്.
 
ബോംബ് റോഡില്‍ വീണു പൊട്ടി. ആക്രമണത്തില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകനും ദേശാഭിമാനി ഏജന്റുമായ ശരത്‌ലാലിന് പരുക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ആര്‍ എസ് എസ് ആണെന്ന് സി പി എം ആരോപിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെക്സിക്കന്‍ ഉൽപ്പന്നങ്ങൾക്ക് നികുതി വർധിപ്പിക്കും; കടുത്ത നിലപാടുമായി ട്രം‌പ്