Select Your Language

Notifications

webdunia
webdunia
webdunia
webdunia

'വല്ലാത്തൊരു തലവേദന തന്നെ'; സംസ്ഥാനത്തെ കലക്ടറേറ്റുകളില്‍ വീണ്ടും ബോംബ് ഭീഷണി

കൊല്ലം ജില്ലാ കലക്ടര്‍ക്ക് ഇന്നു രാവിലെയാണ് ഭീഷണി സന്ദേശം ലഭിച്ചത്

Bomb Threats

രേണുക വേണു

, വ്യാഴം, 24 ഏപ്രില്‍ 2025 (16:32 IST)
സംസ്ഥാനത്തെ വിവിധ കലക്ടറേറ്റുകളില്‍ വീണ്ടും ബോംബ് ഭീഷണി. കോട്ടയം, പാലക്കാട്, കൊല്ലം കലക്ടറേറ്റുകള്‍ക്കാണ് ഭീഷണി സന്ദേശം എത്തിയത്. 
 
കൊല്ലം ജില്ലാ കലക്ടര്‍ക്ക് ഇന്നു രാവിലെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. കലക്ടര്‍മാരുടെ മെയിലുകളിലേക്കാണ് സന്ദേശം അയച്ചിരിക്കുന്നത്. ഇവയുടെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുണ്ട്. ഭീഷണി സന്ദേശം ലഭിച്ച ഇടങ്ങളില്‍ ബോംബ് സ്‌ക്വാഡും പൊലീസും സംയുക്തമായി പരിശോധന നടത്തിയെങ്കിലും സംശയകരമായ ഒന്നും കണ്ടെത്തിയില്ല. 
 
കലക്ടറേറ്റുകള്‍ക്കു ലഭിച്ച ഭീഷണി സന്ദേശങ്ങള്‍ വ്യാജമാണെന്നാണ് വിവരം. ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കലക്ടറേറ്റുകളില്‍ സുരക്ഷ ശക്തമാക്കി. കഴിഞ്ഞ ദിവസവും പാലക്കാട്, തൃശൂര്‍ കലക്ടറേറ്റുകള്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു