Select Your Language

Notifications

webdunia
webdunia
webdunia
webdunia

റേഷന്‍ കടകള്‍ വഴി പത്ത് രൂപയ്ക്ക് കുടിവെള്ളം; സര്‍ക്കാര്‍ അനുമതിയായി

കെഐഐഡിസിയുടെ അപേക്ഷ പരിഗണിച്ച് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ ആണ് വിതരണാനുമതിക്ക് നിര്‍ദേശിച്ചത്

Bottled Water for Ten Rupees in Ration shops
, തിങ്കള്‍, 27 നവം‌ബര്‍ 2023 (08:30 IST)
സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി പത്ത് രൂപയ്ക്ക് കുപ്പിവെള്ളം വില്‍ക്കാന്‍ സര്‍ക്കാര്‍ അനുമതിയായി. പൊതുമേഖലാ സ്ഥാപനമായ ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ (കെഐഐഡിസി) കീഴില്‍ ഉല്‍പാദിപ്പിക്കുന്ന 'ഹില്ലി അക്വാ' കുപ്പിവെള്ളമാണ് റേഷന്‍കടകള്‍ വഴി 10 രൂപയ്ക്ക് വില്‍പ്പന നടത്തുക. 
 
കെഐഐഡിസിയുടെ അപേക്ഷ പരിഗണിച്ച് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ ആണ് വിതരണാനുമതിക്ക് നിര്‍ദേശിച്ചത്. വിതരണത്തിനായി കെഐഐഡിസിയുമായി ഉടന്‍ ധാരണാപത്രം ഒപ്പുവെയ്ക്കും. എട്ടു രൂപ നിരക്കിലാണ് കെഐഐഡിസി കുപ്പിവെള്ളം റേഷന്‍ കടകളില്‍ എത്തിക്കുക. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യത; കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത