Webdunia - Bharat's app for daily news and videos

Install App

കൈക്കൂലി : വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

എ കെ ജെ അയ്യര്‍
വ്യാഴം, 19 ഒക്‌ടോബര്‍ 2023 (14:09 IST)
പാലക്കാട്: കൈക്കൂലി വാങ്ങിയ കുറ്റത്തിന് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസിന്റെ പിടിയിലായി. ആലത്തൂർ തരൂർ ഒന്ന്‌ വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് ബി.എം.കുമാറിനെയാണ് വിജിലൻസ് പിടികൂടിയത്.

കഴിഞ്ഞ സെപ്തംബർ 29 ന് കുരുത്തിതോട് സ്വദേശി നൽകിയ വസ്തുവിന്റെ തണ്ടപ്പേർ അനുവദിക്കുന്നതിനുള്ള അപേക്ഷയിൽ തീർപ്പു നടപടി എടുക്കുന്നതിനായാണ് കൈക്കൂലി വാങ്ങുന്നതിനിടെയാണ് കുമാർ പിടിയിലായത്. അപേക്ഷ ലഭിച്ചതോടെ ഈ മാസം പതിനൊന്നിന് വില്ലേജ് ഓഫീസറും ഫീൽഡ് അസിസ്റ്റന്റ് കുമാറും ചെന്ന് സ്ഥല പരിശോധന നടത്തിയ ശേഷം അന്ന് തന്നെ 500 രൂപ കൈക്കൂലിയും വാങ്ങി.

ഇതുകൂടാതെ സർട്ടിഫിക്കറ്റ് വാങ്ങാൻ വരുമ്പോൾ ആയിരം രൂപാ കൂടി വേണമെന്നും ആവശ്യപ്പെട്ടു. എന്നാൽ പരാതിക്കാരൻ പതിനാറിന് വില്ലേജ് ഓഫീസിൽ എത്തിയപ്പോൾ സർട്ടിഫിക്കറ്റ് തയ്യാറായില്ലെന്നും അടുത്ത ദിവസം ആയിരം രൂപയുമായി വരാനും പറഞ്ഞു. തുടർന്നാണ് സഹികെട്ട പരാതിക്കാരൻ വിവരം പാലക്കാട് വിജിലൻസ് ഡെപ്യൂട്ടി സൂപ്രണ്ട് ഷംസുദ്ദീനെ അറിയിച്ചത്. നിർദ്ദേശ പ്രകാരം കഴിഞ്ഞ ദിവസം വൈകിട്ട് വില്ലേജ് ഓഫീസിൽ വച്ച് കുമാർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് കൈയോടെ പിടികൂടുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യമെമ്പാടും ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി മാരുതി സുസുക്കി; നിര്‍മിക്കുന്നത് 25000 സ്റ്റേഷനുകള്‍

കൊല്ലത്ത് സുഹൃത്തായ യുവതിയുടെ വീടിനു മുന്നില്‍ തീകൊളുത്തി യുവാവ് മരിച്ചു

മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു

മൊബൈല്‍ എടുത്തതിന് അമ്മ വഴക്ക് പറഞ്ഞു: തിരുവനന്തപുരത്ത് 15 കാരി തൂങ്ങിമരിച്ചു

ഇ-സിമ്മിലേക്ക് മാറാനെന്ന് പറഞ്ഞ് ബാങ്ക് അക്കൗണ്ട് തട്ടിപ്പ്; ഇങ്ങനെയൊരു കോള്‍ വന്നാല്‍ സൂക്ഷിക്കുക

അടുത്ത ലേഖനം
Show comments