Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിവറേജസ് ചില്ലറ വിൽപ്പന കേന്ദ്ര ഉദ്യോഗസ്ഥർക്ക് കൈമടക്ക് : രണ്ട് ലക്ഷത്തിലേറെ രൂപ വിജിലൻസ് പിടികൂടി

ബിവറേജസ് ചില്ലറ വിൽപ്പന കേന്ദ്ര ഉദ്യോഗസ്ഥർക്ക് കൈമടക്ക് : രണ്ട് ലക്ഷത്തിലേറെ രൂപ വിജിലൻസ് പിടികൂടി

എ കെ ജെ അയ്യര്‍

, ബുധന്‍, 15 മെയ് 2024 (19:03 IST)
എറണാകുളം : ബിവറേജസ് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാനായി കൊണ്ടു വന്ന 2 ലക്ഷത്തിലേറെ രൂപ വിജിലൻസ് അധികൃതർ പിടികൂടി. എറണാകുളത്തെ സ്വകാര്യ മദ്യ കമ്പനി ജീവനക്കാരിൽ നിന്നാണ് പാലക്കാട് വിജിലൻസ് സംഘം മുണ്ടൂരിൽ വച്ച് പണം പിടികൂടിയത്.
 
പാലക്കാട്ടെ മുണ്ടൂർ കൺസ്യൂമർഫെഡ് മദ്യവിൽപനശാല കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരിൽ നിന്നാണ് 8000 രൂപ പിടികൂടിയത്. 
 
പണം പിടിച്ചതിനെ തുടർന്നു ലഭിച്ച സയറിയിലെ നിരവധി ഇടപാടുകളും അറിയാൻ കഴിഞ്ഞിട്ടുണ്ട്.
 
 പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ, പണം കൈമാറേണ്ട ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ അടങ്ങിയ ഡയറി മദ്യ കമ്പനി ജീവനക്കാരിൽ നിന്നാണ് വിജിലൻസ് കണ്ടെടുത്തത്. പാലക്കാട് വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനം പിന്തുടർന്ന് പണം പിടികൂടിയത്. അധികാരികൾ വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Plus One Admission: പ്ലസ് വൺ അപേക്ഷ നാളെ മുതൽ, ഒരു ജില്ലയിൽ ഒരു അപേക്ഷ മാത്രം