Webdunia - Bharat's app for daily news and videos

Install App

കൈക്കൂലിക്കേസ്: ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍
ബുധന്‍, 7 ഒക്‌ടോബര്‍ 2020 (16:03 IST)
സുല്‍ത്താന്‍ ബത്തേരി: കെട്ടിട പെര്‍മിറ്റ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ കേസില്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ വിജിലന്‍സിന്റെ പിടിയിലായി. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സുല്‍ത്താന്‍ ബത്തേരി സ്റ്റേഷനിലെ ഓഫിസര്‍ എം.കെ.കുര്യന്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് കുര്യന്‍ പിടിയിലായത്.
 
മീനങ്ങാടി സ്വദേശി ബിനീഷ് എന്നയാളില്‍ നിന്ന് കെട്ടിട നിര്‍മ്മാണത്തിന് ഫയര്‍ എന്‍.ഓ.സി ക്ക് അപേക്ഷിച്ചപ്പോഴാണ് കുര്യന്‍ 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. അമ്പലവയലിലാണ് ബിനീഷ് കെട്ടിടം നിര്‍മ്മിക്കുന്നത്. സെപ്തംബര്‍ മുപ്പതിന് എന്‍.ഓ.സി ക്കായി അപേക്ഷിച്ചപ്പോള്‍ ഈ മാസം ഒന്നാം തീയതി ഓഫീസറെ വിളിക്കാന്‍ പറഞ്ഞിരുന്നു. അതനുസരിച്ചു വിളിച്ചപ്പോഴാണ് 25,000 രൂപ കൈക്കൂലി വേണമെന്ന് പറഞ്ഞത്.
 
തുടര്‍ന്ന് ബിനീഷ് വിജിലന്‍സില്‍ പരാതി  നല്‍കി.വിജിലന്‍സ് നല്‍കിയ അയ്യായിരം രൂപ കുര്യനു കൈമാറിയതും കാത്തുനിന്ന വിജിലന്‍സ് ഇയാളെ കൈയോടെ പിടികൂടി. വിജിലന്‍സ് സി.ഐ പി.എല്‍. ഷൈജു, എസ്.ഐ മുസ്തഫ എന്നിവര്‍ അടങ്ങുന്ന സംഘമാണ് കുര്യനെ പിടികൂടിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments