Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൈക്കൂലി: വില്ലേജ് ഓഫീസർ പിടിയിലായി

Bribe
ഇടുക്കി: കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് സംഘത്തിന്റെ പിടിയിലായി. ഇടുക്കി കൊന്നത്തടി വില്ലേജ് ഓഫീസർ കെ.ആർ.പ്രമോദ് കുമാറാണ് വിജിലൻസിന്റെ പിടിയിലായത്.

തിരുവനന്തപുരം നേമം സ്വദേശിയായ പ്രമോദ് കുമാർ ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് നൽകുന്നതിന് മൂവായിരം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് പിടിയിലായത്. തൊടുപുഴ വിജിലൻസ് ഡി.വൈ.എസ്.പി ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രമോദിനെ പിടികൂടിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വഴിത്തർക്കം : വയോധികന്റെ കൊലപാതകത്തിൽ ബന്ധു പിടിയിൽ