Webdunia - Bharat's app for daily news and videos

Install App

കൈക്കൂലി: റവന്യൂ ഇൻസ്‌പെക്ടർ പിടിയിൽ

എ കെ ജെ അയ്യര്‍
ബുധന്‍, 4 ഒക്‌ടോബര്‍ 2023 (17:21 IST)
തിരുവനന്തപുരം: കൈക്കൂലി വാങ്ങവേ നഗരസഭാ റവന്യൂ ഇൻസ്‌പെക്ടർ വിജിലൻസിന്റെ പിടിയിലായി. തിരുവനന്തപുരം നഗരസഭയിലെ ആറ്റിപ്ര സോണൽ ഓഫീസിലെ റവന്യൂ ഇൻസ്‌പെക്ടർ നെടുമങ്ങാട് സ്വദേശിയും നിലവിൽ മേലാറന്നൂർ എൻ.ജി.ഒ ക്വർട്ടേഴ്‌സിൽ താമസിക്കുന്നതുമായ അരുൺ കുമാർ എന്ന അമ്പത്തിമൂന്നുകാരനാണ് വിജിലൻസിന്റെ പിടിയിലായത്.

കെട്ടിടത്തിന്റെ ഓണർഷിപ്പ് സർട്ടിഫിക്കറ്റിനായി സമീപിച്ച വട്ടിയൂർക്കാവ് സ്വദേശിയിൽ നിന്ന് രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ വിജിലൻസിന്റെ പിടിയിൽ പെട്ടത്. വട്ടിയൂർക്കാവ് സ്വദേശി കുളത്തൂർ കരിമണലിൽ പുതുതായി വാങ്ങിയ ഫ്‌ളാറ്റിന്റെ ഓണർഷിപ്പ് മാറ്റുന്നതിന് അപേക്ഷിച്ചിരുന്നു. എന്നാൽ നിരവധി തവണ ഇയാൾ റവന്യൂ ഇൻസ്‌പെക്ടറെ സമീപിച്ചെങ്കിലും കാര്യം നടന്നില്ല.

ഇതിനിടെ ഇടനിലക്കാരനെന്ന നിലയിൽ ഓഫീസിലെ തന്നെ താത്കാലിക ജീവനക്കാരൻ വഴി സർട്ടിഫിക്കറ്റ് കിട്ടുന്നതിന് കൈക്കൂലി നൽകണമെന്നും അതിന്റെ തുകയും നിശ്ചയിച്ചു. എങ്കിലും പിന്നീട് ഉദ്യോഗസ്ഥൻ നേരിട്ട് അപേക്ഷകനെ വിളിക്കുകയും രണ്ടായിരം രൂപയെങ്കിലും കൈക്കൂലിയായി ലഭിക്കണമെന്നും ആവശ്യപ്പെട്ടു.

മതിയായ എല്ലാ രേഖകളും സമർപ്പിച്ചിട്ടും കൈക്കൂലി ചോദിച്ചതിൽ സഹികെട്ട പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. വിജിലൻസ് നൽകിയ നോട്ട് പരാതിക്കാരൻ റവന്യൂ ഇൻസ്പെക്ടർക്ക് നൽകിയതും വിജിലൻസ് ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.

ഈ ഓഫീസിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ നാലാമത്തെ തവണയാണ് വിജിലൻസ് റെയ്‌ഡ്‌ നടക്കുന്നത്. ടെക്‌നോപാർക്ക് ഉൾപ്പെടെയുള്ള പ്രധാന സ്ഥാപനങ്ങൾ ഈ ഓഫീസിന്റെ പരിധിയിലാണ് വരുന്നത്. ഇവിടെ ഏതുകാര്യവും നടക്കണമെങ്കിൽ കൈക്കൂലി കൂടിയേ തീരു എന്ന ആക്ഷേപം നിലനിൽക്കെയാണ് ഇപ്പോൾ റവന്യൂ ഇൻസ്‌പെക്ടർ പിടിയിലായത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ട്രെയിന്‍ ഏതാണെന്നറിയാമോ, ആരും ഇതില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ടിആര്‍എഫിനെ പരസ്യമായി പിന്തുണച്ച് പാക് ഉപ പ്രധാനമന്ത്രി

എട്ട് വന്ദേ ഭാരത് ട്രെയിനുകളില്‍ തത്സമയ ബുക്കിങ് സംവിധാനം ആരംഭിച്ചു

ഓണം വാരാഘോഷം സെപ്റ്റംബര്‍ മൂന്നിനു തുടങ്ങും; ഘോഷയാത്രയോടെ ഒന്‍പതിന് സമാപനം

ട്രംപ് 24 തവണ ഇന്ത്യക്കെതിരെ പ്രസ്താവന നടത്തിയിട്ടും മോദി മിണ്ടുന്നില്ല; രാജ്യത്തിന്റെ അഭിമാനം അടിയറവ് വച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്

അടുത്ത ലേഖനം
Show comments