Webdunia - Bharat's app for daily news and videos

Install App

കൈക്കൂലി കേസിൽ നഗരസഭാ സെക്രട്ടറിയും അറ്റന്ഡറും പിടിയിൽ

എ കെ ജെ അയ്യര്‍
ശനി, 4 മാര്‍ച്ച് 2023 (18:59 IST)
പത്തനംതിട്ട: കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭാ സെക്രട്ടറിയും ഓഫീസ് അറ്റന്ഡറും വിജിലൻസ് സംഘത്തിന്റെ പിടിയിലായി. തിരുവല്ല നഗരസഭാ സെക്രട്ടറി അമ്പലപ്പുഴ സദാനന്ദപുരം അനുപമയിൽ നാരായണൻ സ്റ്റാലിൻ (51), ഓഫീസ് അറ്റൻഡർ മണ്ണടി പാലവിള കിഴക്കേതിൽ ഷീന ബീഗം (42) എന്നിവരാണ് പിടിയിലായത്.

നഗരത്തിലെ മാലിന്യ സംസ്കരണ യൂണിറ്റ് നടത്തുന്ന ക്രിസ് ഗ്ലോബൽ കമ്പനി ഉടമ ക്രിസ്റ്റഫറിൽ നിന്നാണ് ഇവർ 25000 രൂപ കൈക്കൂലി വാങ്ങിയത്. ഇതിനുള്ള അനുമതി ക്രിസ്റ്റഫറിന് 2024 വരെ മാത്രമാണ് നൽകിയിട്ടുള്ളത്. എന്നാൽ യൂണിറ്റിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് സെക്രട്ടറി പലതവണ പണം ആവശ്യപ്പെട്ടു.

രണ്ടു ലക്ഷം രൂപയാണ് സെക്രട്ടറി ആവശ്യപ്പെട്ടത്. എന്നാൽ ഇത്രയധികം തരാനില്ലെന്നു പറഞ്ഞപ്പോൾ തനിക്ക് ഇൻകം ടാക്സ് അടയ്ക്കാനുള്ള 25000 രൂപയെങ്കിലും തന്നെ പറ്റുകയുള്ളു എന്ന് നിർബന്ധിച്ചു.

സഹികെട്ടു ക്രിസ്റ്റഫർ വിജിലന്സിനെ വിവരം അറിയിച്ചു. തുടർന്നാണ് 500 ന്റെ നോട്ടുകളിൽ വിജിലൻസ് സംഘം ഫിനോൾഫ്ത്തലിന് പുരട്ടി നൽകിയത്. ഇത് ക്രിസ്റ്റഫർ ഓഫീസിലെത്തി സെക്രട്ടറിക്ക് നൽകി. സെക്രട്ടറി പണം ഹസീന ബീഗത്തെ വിളിച്ചു നൽകി. ഇവർ പുറത്തേക്ക് ഇറങ്ങിയതും വിജിലൻസ് കൈയോടെ പിടികൂടി.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളായ 19 വിദ്യാര്‍ത്ഥികളെയും പുറത്താക്കിയെന്ന് വെറ്റിനറി സര്‍വകലാശാല

ലോക്കോ പൈലറ്റുമാര്‍ക്ക് ഭക്ഷണത്തിനും ടോയ്ലറ്റിനും ഇടവേള നല്‍കണമെന്ന ദീര്‍ഘകാല ആവശ്യം ഇന്ത്യന്‍ റെയില്‍വേ നിരസിച്ചു; കാരണം ഇതാണ്

വിവാഹിതനായിട്ട് ഏറെ നാളായില്ല; എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ 28കാരനായ പൈലറ്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ആര്‍ത്തവമുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു; സ്‌കൂളിനെതിരെ പരാതി

താരിഫ് യുദ്ധത്തില്‍ അമേരിക്കയുമായി സംസാരിക്കാന്‍ തയ്യാര്‍, എന്നാല്‍ ഭീഷണി വേണ്ട: ചൈന

അടുത്ത ലേഖനം
Show comments