വിദേശത്തു നിന്ന് വരുന്ന യാത്രക്കാരെ കസ്റ്റംസ് ഡ്യൂട്ടിയുടെ മറവിൽ ഭീഷണിപ്പെടുത്തി പണം തട്ടുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരാണ് സി.ബി.ഐ യുടെ പിടിയിലായത്.
രണ്ടു കസ്റ്റംസ് സൂപ്രണ്ടുമാർ, ഒരു കസ്റ്റംസ് ഇൻസ്‌പെക്ടർ, ഹവിൽദാർ എന്നീ നാല് ഉദ്യോഗസ്ഥരാണ് സി.ബി.ഐ യുടെ പിടിയിലായത്. മൂന്നു സംഭവങ്ങളിലായി ഇവർ 42000 രൂപ ഇവർ ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ.
ഒരു മലയാളി ഉൾപ്പെടെയുള്ള യാത്രക്കാരിൽ നിന്നാണ് ഇവർ ഈ തുക വാങ്ങിയത്. ഫോൺ കൈവശം വച്ചതിനു ദുബായിൽ നിന്നെത്തിയ ഈ മലയാളിയെ ഭീഷണിപ്പെടുത്തി ഏഴായിരം രൂപയാണ് ഇവർ തട്ടിയെടുത്തത്.