മലപ്പുറം: കൈക്കൂലി കേസിൽ കഴിഞ്ഞയാഴ്ച പിടിയിലായ വഴിക്കടവ് വില്ലേജ് ഓഫീസർക്ക് വിവിധ സ്ഥലങ്ങളിലായി അനധികൃത സമ്പാദ്യം ഉണ്ടെന്നു സൂചന ഉള്ളതായി അധികൃതർ വെളിപ്പെടുത്തി. കൈവശാവകാശ രേഖ നൽകാൻ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വഴിക്കടവ് വില്ലേജ് ഓഫീസർ കാളികാവ് സ്വദേശി പി.ഷമീറിനെ വിജിലൻസ് കൈയോടെ പിടികൂടിയത്.
കഴിഞ്ഞ ദിവസം ഷമീറിനെ കാളികാവിലെ വീട്ടിലും കുടുംബ വകയായുള്ള പെട്രോൾ പമ്പിലും ഇയാളുടെ പേജിലുള്ള മറ്റു പത്തോളം സ്ഥലങ്ങളിലും എത്തിച്ചു തെളിവെടുപ്പ് നടത്തി. ഇയാളിൽ നിന്ന് 35 ബാങ്ക് ആസ് ബുക്കുകൾ, മറ്റു രേഖകൾ എന്നിവ വിജിലൻസ് മുമ്പ് തന്നെ കണ്ടെത്തിയിരുന്നു. വിജിലൻസ് ഡി.വൈ.എസ്.പി ഫിറോസ് എം ഷഫീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.