Publish Date: Fri, 09 Jun 2023 (09:04 IST)
Updated Date: Fri, 09 Jun 2023 (09:06 IST)
എറണാകുളം: കൈക്കൂലി ക്കേസിൽ കെ.എസ്.ഇ.ബി ഓവർസിയർ വിജിലൻസിന്റെ പിടിയിലായി. കൂത്താട്ടുകുളം കെ.എസ്.ഇ.ബി ഓവർസിയർ അബ്ദുൽ ജബ്ബാറാണ് വലയിലായത്. പരാതി നൽകിയ ആളിൽ നിന്ന് മൂവായിരം രൂപ കൈക്കൂലി വാങ്ങിയതും തൊട്ടടുത്ത സീറ്റിലിരുന്ന വിജിലൻസ് ഉദ്യോഗസ്‌ഥർ കൈയോടെ പിടികൂടുകയും ചെയ്തു.
പരാതി നൽകിയത് പാലക്കുഴ സ്വദേശിയാണ് വീട് നിർമ്മാണവുമായി ബന്ധപ്പെട്ടു താത്കാലിക കണക്ഷൻ എടുക്കാനാണ് ഇദ്ദേഹം കെ.എസ്.ഇ.ബി ഓഫീസിൽ എത്തിയത്. എന്നാൽ അബ്ദുൽ ജബ്ബാർ കൈക്കൂലി ആവശ്യപ്പെടുകയും പണം ഒരു ഹോട്ടലിൽ എത്തി നൽകാനും പറഞ്ഞു. എന്നാൽ പരാതിക്കാരൻ വിവരം ഉടൻ തന്നെ വിജിലൻസിനെ അറിയിച്ചു.
വിജിലൻസ് നൽകിയ പണവുമായി പരാതിക്കാരൻ ഹോട്ടലിൽ എത്തുന്നതിനു മുമ്പ് തന്നെ വിജിലൻസ് ഉദ്യോഗസ്ഥരും എത്തിയിരുന്നു. ഹോട്ടലിൽ അബ്ദുൽ ജബ്ബാറിന് സമീപത്തായിരുന്നു വിജിലൻസ് ഉദ്യോഗസ്ഥർ ഇരുന്നത്. എന്നാൽ ഇതറിയാതെ അബ്ദുൽ ജബ്ബാർ പണം വാങ്ങിയതും ഉദ്യോഗസ്ഥർ ഇയാളെ കൈയോടെ പിടികൂടുകയും ചെയ്തു.
എ കെ ജെ അയ്യർ
Publish Date: Fri, 09 Jun 2023 (09:04 IST)
Updated Date: Fri, 09 Jun 2023 (09:06 IST)