Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൈക്കൂലി കേസിൽ കൃഷി അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

കൈക്കൂലി കേസിൽ കൃഷി അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

എ കെ ജെ അയ്യർ

, ഞായര്‍, 17 നവം‌ബര്‍ 2024 (14:11 IST)
എറണാകുളം : കൈക്കൂലി കേസില്‍ കൃഷി അസിസ്റ്റന്റ് വിജിലന്‍സിന്റെ പിടിയിലായി. ഭൂമി തരം മാറ്റലിന് കൈക്കൂലി ആവശ്യപ്പെട്ട പണം വാങ്ങുന്നതിനിടെയാണ് കൃഷി അസിസ്റ്റന്റ് വിജിലന്‍സിന്റെ പിടിയിലായത്. എറണാകുളം വൈറ്റില കൃഷി ഓഫീസിലെ കൃഷി അസിസ്റ്റന്റും ആറ്റിങ്ങല്‍ സ്വദേശിയുമായ ശ്രീരാജിനെയാണ് കഴിഞ്ഞ ദിവസം വിജിലന്‍സ് അറസ്റ്റ് ചെയ്തത്. 
 
ഭൂമി തരം മാറ്റത്തിനായി വൈറ്റില സ്വദേശിയില്‍ നിന്നും 2000 രൂപയാണ് ശ്രീരാജ് കൈക്കൂലി വാങ്ങിയത്.
പരാതിക്കാരന്‍ കഴിഞ്ഞ മുപ്പത് വര്‍ഷമായി കുടുംബമായി താമസിച്ചു വരുന്ന 7 സെന്റ് ഭൂമി തരംമാറ്റുന്നതിന് 2023 ജൂണില്‍ ആര്‍.ഡി.ഒ ക്ക് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് പരിശോധനക്കായി വൈറ്റില കൃഷി ഓഫീസിലേക്ക് അപേക്ഷ അയച്ചു നല്‍കി. അപേക്ഷയില്‍ സ്വീകരിച്ച നടപടി അറിയുന്നതിനായി പല തവണ പരാതിക്കാരന്‍ കൃഷി ഓഫീസിലെത്തിയെങ്കിലും വിവിധ കാരണങ്ങള്‍ പറഞ്ഞ് ഉദ്യോഗസ്ഥര്‍ പരാതിക്കാരനെ മടക്കി അയച്ചിരുന്നു.
 
ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് വൈറ്റില കൃഷി ഓഫീസിലെ കൃഷി അസിസ്റ്റന്റായ ശ്രീരാജ് സ്ഥല പരിശോധന നടത്തിയ ശേഷം പരാതിക്കാരനോട് രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. പണവുമായി ദേശാഭിമാനി റോഡില്‍ വന്നു കാണാനാണ് ശ്രീരാജ് ആവശ്യപ്പെട്ടത്. പരാതിക്കാരന്‍ ഈ വിവരം എറണാകുളം വിജിലന്‍സ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു വിജിലന്‍സ് സംഘം ഇയാളെ പിടികൂടാനായി കെണിയൊരുക്കി
കലൂര്‍- കടവന്ത്ര റോഡിലെ ഐ.സി.ഐ.സി.ഐ ബാങ്കിന് എതിര്‍വശം വച്ച് കൈക്കൂലി വാങ്ങവെ കൃഷി അസിസ്റ്റന്റായ ശ്രീരാജിനെ വിജിലന്‍സ് അറസ്റ്റ് ചെയ്യുകയായിരുന്നു.  പ്രതിയെ ചോദ്യം ചെയ്യലിന് ശേഷം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാറിൽ എംഡിഎംഎ, എക്സൈസിനെ തടയാൻ പിറ്റ്ബുൾ നായയും, ബിഗ്ബോസ് താരം പരീക്കുട്ടി അറസ്റ്റിൽ