Webdunia - Bharat's app for daily news and videos

Install App

വിവാഹവും സദ്യയും കഴിഞ്ഞ് വധു കാമുകനൊപ്പം ഒളിച്ചോടി; കാണാനില്ലെന്ന പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു

യുവതിയെ കാണാനില്ലെന്ന് കാണിച്ച് വധുവിന്റെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കി.

തുമ്പി എബ്രഹാം
ചൊവ്വ, 22 ഒക്‌ടോബര്‍ 2019 (15:00 IST)
വിവാഹം കഴിഞ്ഞ് ഓഡിറ്റോറിയത്തില്‍ നിന്നും വധു ഒളിച്ചോടി. കോഴിക്കോട് നഗരത്തിലെ ഓഡിറ്റോറിയത്തിലാണ് സംഭവം നടന്നത്. യുവതിയെ കാണാനില്ലെന്ന് കാണിച്ച് വധുവിന്റെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കി.
 
ഓഡിറ്റോറിയത്തിലാണ് വിവാഹം നടന്നത്. വിവാഹസദ്യയും കഴിഞ്ഞ് സത്കാരത്തിന് വസ്ത്രം മാറാന്‍ പോയ വധു ആള്‍ക്കൂട്ടത്തില്‍ നിന്ന് സുഹൃത്തായ യുവതിയെയും ഒപ്പം കൂട്ടി കടന്നുകളയുകയായിരുന്നു.ഇരുവീട്ടുകാരും വധുവിനെ കാണാതെ അന്വേഷിച്ചു .ഒടുവില്‍ ഓഡിറ്റോറിയത്തിലെ സിസിടിവി ക്യാമറ പരിശോധിച്ചു. അതില്‍ വധു ഒരു യുവതിക്കൊപ്പം കാറില്‍ കയറുന്നതായി കണ്ടെത്തി. പൊക്കുന്ന് സ്വദേശിയുടെ കാറിലാണ് യുവതി കയറിയതെന്നാണ് വിവരം.
 
പെണ്‍കുട്ടിയുടെ അച്ഛന്റെ വീട് പൊക്കുന്നിലാണ്. പ്രദേശത്തെ കടയില്‍ യുവതി ആറു വര്‍ഷത്തോളം ജോലി ചെയ്തിരുന്നു.സംഭവത്തില്‍ കാണാനില്ലെന്ന പരാതിയില്‍ കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments