Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെതിരെ മുസ്ലീം ലീഗും സിപിഎമ്മും

Brinda Karat

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 17 ഡിസം‌ബര്‍ 2021 (18:39 IST)
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെതിരെ മുസ്ലീം ലീഗും സിപിഎമ്മും. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്തുന്നത് പിന്തുണയ്ക്കാനാകില്ലെന്ന് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. പതിനെട്ടാം വയസില്‍ വോട്ട് ചെയ്യാന്‍ സാധിക്കുന്ന പെണ്‍കുട്ടിക്ക് വിവാഹം കഴിക്കാനും അവകാശം ഉണ്ടെന്നാണ് ബൃന്ദ കാരാട്ട് പറഞ്ഞത്. ഇത് സ്ത്രീ ശാക്തീകരണത്തിന് സഹായകമല്ല. അതിനാലാണ് എതിര്‍ക്കുന്നത്. വിവാഹപ്രായം ഉയര്‍ത്തുന്നതിന് പകരം സ്ത്രീകള്‍ക്ക് പഠിക്കാനും പോഷകാഹാരം നല്‍കാനുമുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്ന് അവര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ദുരൂഹമെന്ന് സിപിഎം നേതാവ് പികെ ശ്രീമതിയും ആരോപിച്ചു. 
 
മുസ്ലീം വ്യക്തി നിയമത്തിലുള്ള കടന്നുകയറ്റമാണ് ഇതെന്നാണ് മുസ്ലീം ലീഗിന്റെ നിലപാട്. അതേസമയം കോണ്‍ഗ്രസ് ബില്ലിന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്തുന്നത് പിന്തുണയ്ക്കാനാകില്ലെന്ന് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട്