ഭർത്താവിന്റെ ക്രൂരമർദനം: കുഞ്ഞിനു പിന്നാലെ ആദിവാസി യുവതിയും മരണത്തിനു കീഴടങ്ങി
ഭർത്താവിന്റെ ക്രൂരമർദനത്തിന് ഇരയായ ആദിവാസി യുവതിയും കുഞ്ഞിനു പിന്നാലെ മരിച്ചു
ഭർത്താവിന്റെ ക്രൂരപീഡനത്തിന് ഇരയായ യുവതി മരിച്ചു. ഇടുക്കി അടിമാലി വാളറ പാട്ടയിടുമ്പ് കുടിയിൽ വിമലയാണ് (28) ഭർത്താവ് രവിയുടെ മർദനമേറ്റ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. യുവതിയുടെ 17 ദിവസം മാത്രം പ്രായമുള്ള കുട്ടിയും രവിയുടെ മർദനമേറ്റ് കോട്ടയത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു.
രണ്ടാഴ്ച മുമ്പാണ് വിമല പ്രസവിച്ചത്. എന്നല്‍ വിമലയുടെ ചാരിത്ര്യത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് ഭര്‍ത്താവായ രവി കുഞ്ഞിനേയും വിമലയേയും അതിക്രൂരമായി മര്‍ദിച്ചത്. തലയ്ക്കു ഗുരുതരമായ പരുക്കും വാരിയെല്ലിന് ഒടിവുമായിട്ടാണ് വിമലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവരുടെ ദേഹമാസകലം മുറിവേറ്റിരുന്നു. ബോധം ഉണ്ടായിരുന്നെങ്കിലും അവ്യക്തമായിട്ടായിരുന്നു വിമല സംസാരിച്ചത്.