Webdunia - Bharat's app for daily news and videos

Install App

രഹന ഫാത്തിമയെ ബിഎസ്എൻഎൽ ജോലിയിൽ നിന്നും പുറത്താക്കി, നടപടി വൈകിപ്പിച്ചത് ജനരോഷം ഭയന്നെന്ന് രഹന

Webdunia
വ്യാഴം, 14 മെയ് 2020 (15:13 IST)
ആക്‌ടിവിസ്റ്റും ബിഎസ്എൻഎൽ ജീവനക്കാരിയുമായ രഹന ഫാത്തിമയെ ജോലിയിൽ നിന്നും നിർബന്ധിത വിരമിക്കൽ നൽകി പിരിച്ചുവിട്ടു. രഹന തന്നെയാണ് ഈ വിവരം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടത്.നേരത്തെ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മതവികാരം വൃണപ്പെടുത്തിയെന്ന കേസിൽ രഹനയെ പോലീസ് അറസ്റ്റ് ചെയ്യുകയും 18 ദിവസം ജയിലിലിടുകയും ചെയ്‌തിരുന്നു.
 
ശബരിമല വിഷയം കത്തിനിന്ന സമയത്ത് 15 വർഷ സർവീസും 2 തവണ ബെസ്റ്റ് പെർഫോമൻസ് അവാർഡും ഉള്ള തന്നെ സർക്കാർ‌ ജോലിയിൽ നിന്ന് പിരിച്ചു വിട്ടാൽ അനീതിക്കെതിരെ ജനരോഷം ഉണ്ടാവുമെന്ന് ഭയന്നാണ് ഒന്നരവഷം നടപടികൾ നീട്ടികൊണ്ടുപോയതെനും രഹന ആരോപിച്ചു.ജൂനിയർ എൻജിനിയർ ആയുള്ള റിസൾട്ടും പ്രമോഷനും തടഞ്ഞുവച്ചതായും താൻ പ്രവർത്തിച്ച എംപ്ലോയീസ് യൂണിയൻ പോലും തനിക്കൊപ്പം നിൽക്കാൻ തയ്യാറായില്ലെന്നും രഹന തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.
 
രഹനയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം
 
പതിനെട്ടാം പടി കയറാൻ ശ്രമിച്ചതിന്, 18 ദിവസത്തെ ജയിൽവാസത്തിനും 18 മാസത്തെ സസ്പെൻഷനും ഒടുവിൽ, എന്റെ ശബരിമല കയറ്റം കാരണം ബിഎസ്എൻഎല്ലിന്റെ 'സൽപ്പേരും' വരുമാനവും കുറഞ്ഞു എന്നും, മലക്ക് പോകാൻ മാലയിട്ട് 'തത്വമസി' എന്ന് എഴുതിയിട്ട ഫേസ്ബുക് പോസ്റ്റിൽ എന്റെ തുട കണ്ടത് അശ്ലീലമാണ് എന്നും, ചില കസ്റ്റമേഴ്സിന്റെ മതവികാരം വ്രണപ്പെട്ടു എന്നും ആളിക്കത്തിച്ചു എന്നുമെല്ലാമാണ് BSNL സംഘി ഡിസ്പ്ലിനറി അതോറിറ്റി കണ്ടെത്തിയിരിക്കുന്നത്
(കൊറോണ വന്നത് ഞാൻ കാരണമാണ് എന്ന് എന്തോ കണ്ടെത്തിയില്ല, മറന്നുപോയതാകും

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധം ചെയ്യാൻ ആളില്ല, യുക്രെയ്നിൽ പട്ടാളത്തിൽ ചേരാനുള്ള പ്രായപരിധി 25ൽ നിന്നും 18 ആക്കണമെന്ന് ജോ ബൈഡൻ

ഒറ്റപ്പാലത്ത് വൻ കവർച്ച: 63 പവൻ നഷ്ടപ്പെട്ടു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 56 കാരന് കോടതി16 വർഷം കഠിന തടവും പിഴയും വിധിച്ചു

നാളെ തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്ത് ഇഡി കണ്ടുകെട്ടി

അടുത്ത ലേഖനം
Show comments