'ഫാന്‍സ് എന്ന മന്ദബുദ്ധിക്കൂട്ടത്തെ അംഗീകരിക്കുന്നുവെങ്കില്‍ രേഷ്മയോട് മമ്മൂട്ടി മാപ്പുപറയണം': പ്രതികരണവുമായി വിടി ബല്‍റാം
ഫാന്‍സ് എന്ന മന്ദബുദ്ധിക്കൂട്ടത്തെ അംഗീകരിക്കുന്നുവെങ്കില്‍ രേഷ്മ അന്ന രാജിനോട് മമ്മൂട്ടി മാപ്പുപറയണം: വിടി ബല്‍റാം
അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ അന്ന രാജൻ. ഈയിടെ താരം ഒരു ചാനൽ പരിപാടിയിൽ മലയാളത്തിലെ ഒരു സൂപ്പര്‍താരത്തെക്കുറിച്ച് അന്ന നടത്തിയ ഒരു പരാമർശം ആരാധകർക്കിടയിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു.
ദുല്‍ഖരിന്റെ നായികയായി അഭിനയിക്കാം മമ്മൂട്ടി വേണമെങ്കില്‍ തന്റെ അച്ഛനായി അഭിനയിക്കട്ടെ എന്ന് പറഞ്ഞതിന്റെ പേരില്‍ നടി അന്ന രാജന് മമ്മൂട്ടി ആരാധകരില്‍ നിന്നും ട്രോളുകളും അസഭ്യ വര്‍ഷങ്ങളും എറ്റു വാങ്ങേണ്ടി വന്നിരുന്നു. താരത്തിനു നേരെ സൈബര്‍ ആക്രമണം ശക്തമായതോടെ താരം മാപ്പ് ചോദിച്ച് രംഗത്തെത്തിയിരുന്നു.
ചാനല്‍ പരിപാടിയ്ക്കിടെ മമ്മൂട്ടിയ്ക്ക് തന്റെ അച്ഛനായി അഭിനയിക്കാം എന്നു പറഞ്ഞതിന്റെ പേരില്‍ നടി അന്ന രേഷ് രാജിനെ ആക്രമിച്ചവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വിടി ബല്‍റാം രംഗത്തെത്തിയിരിക്കുകയാണ്. ബല്‍റാം തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരണം അറിയിച്ചത് .
തന്റെ ഫാന്‍സ് എന്ന് പറഞ്ഞുനടക്കുന്ന മന്ദബുദ്ധിക്കൂട്ടത്തെ ശ്രീ. മമ്മൂട്ടി അംഗീകരിക്കുന്നുണ്ടെങ്കില്‍ അവരാല്‍ നിരന്തരം ആക്രമിക്കപ്പെടുന്ന യുവനടി രേഷ്മ അന്ന രാജനോട് അദ്ദേഹം ക്ഷമാപണം നടത്താന്‍ തയ്യാറാവണമെന്ന് വിടി ബല്‍റാം പറഞ്ഞു.