'ഞാൻ കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല'; തോമസ് ഐസക്കിന്റെ ബജറ്റ് അവതരണത്തെക്കുറിച്ച് എം ടി വാസുദേവൻ നായർ
ബജറ്റിലെ 'എം ടി' പരാമർശം; എം ടി വാസുദേവൻ നായരുടെ മറുപടി സാക്ഷാൽ തോമസ് ഐസക്കിനെ വരെ ഞെട്ടിച്ചു
ധനമന്ത്രി തോമസ് ഐങ്ക്കിന്റെ ബജറ്റ് അവതരണം താൻ കണ്ടില്ലെന്ന് എം ടി വാസുദേവൻ നായർ. ബജറ്റ് അവതരണത്തിൽ മുഴുവൻ നിറഞ്ഞ് നിന്നത് എം ടിയും എം ടിയുടെ കൃതികളുമായിരുന്നു. ഈ സാഹചര്യത്തിലാണ് ബജറ്റ് അവതരണം കണ്ടിരുന്നോ എന്ന് എം ടിയോട് മാധ്യമപ്രവർത്തകർ ചോദിച്ചത്. എന്നാൽ എം ടിയുടെ മറുപടി സാക്ഷാൽ തോമസ് ഐസക്കിനെ വരെ ഞെട്ടിക്കുന്നതായിരുന്നു.
താന്‍ ഇതൊന്നും കണ്ടിട്ടില്ല, കേട്ടിട്ടില്ല, ടി.വി വെച്ചിട്ടില്ല, ഇതൊന്നും കാണാറില്ലെന്നും അദ്ദേഹം പറഞ്ഞു. പത്രത്തില്‍ വരുമ്പോള്‍ വായിക്കാമെന്നും എംടി വ്യക്തമാക്കി. നോട്ട് നിരോധനത്തെക്കുറിച്ച് എംടി നടത്തിയ തുഗ്ലക്ക് പരിഷ്‌കാരമെന്ന വിമര്‍ശനം ഓര്‍മിപ്പിച്ചാണ് ഇന്നലെ ഐസക്ക് ബജറ്റ് അവതരണം ആരംഭിച്ചത്. പ്രസംഗത്തില്‍ ഇടക്കിടെ എംടിയുടെ കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും മിന്നിമറയുകയും ചെയ്തു.
എംടിയുടെ മഞ്ഞ്, നാലുകെട്ടിലെ അപ്പുണ്ണി, ഇരുട്ടിന്റെ ആത്മാവിലെ വേലായുധന്‍, കുട്ട്യേടത്തി, വളര്‍ത്തുമൃഗങ്ങള്‍, വൈശാലി, രണ്ടാമൂഴം എന്നിവയൊക്കെ ഐസക്കിന്റെ ബജറ്റില്‍ വന്നുംപോയും ഇരുന്നു. ഭീരു, തെറ്റും തിരുത്തും എന്നീ കഥകള്‍ വിവരിച്ച് ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ ഐസക്ക് ചൂണ്ടിക്കാട്ടി.