Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബൈക് യാത്രികരെ കെ എസ് ആര്‍ ടി സി ഇടിച്ചുതെറിപ്പിച്ചു; വീട്ടമ്മ തൽക്ഷണം മരിച്ചു, ഭർത്താവിന് പരുക്ക്

കെ എസ് ആർ ടി സി ബസിടിച്ച് വീട്ടമ്മ മരിച്ചു

ബൈക് യാത്രികരെ കെ എസ് ആര്‍ ടി സി ഇടിച്ചുതെറിപ്പിച്ചു; വീട്ടമ്മ തൽക്ഷണം മരിച്ചു, ഭർത്താവിന് പരുക്ക്
തിരുവനന്തപുരം , വെള്ളി, 21 ഒക്‌ടോബര്‍ 2016 (15:36 IST)
കെ എസ് ആർ ടി സി ബസുകള്‍ തുടര്‍ച്ചയായി അപകടം ഉണ്ടാക്കുന്നു എന്നതിന്‍റെ തുടര്‍ച്ചയെന്നോണം കഴിഞ്ഞ ദിവസം പാപ്പനം‍കോട് കെ എസ് ആർ ടി സി ബസ് ഡിപ്പോയ്ക്ക് മുന്നില്‍ വച്ച് ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സതികുമാരി എന്ന 56 കാരിയാണു മരിച്ചത്.
 
വള്ളക്കടവ് ഗംഗാനഗര്‍ നിവാസിയായ രവീന്ദ്രനും ഭാര്യ സതികുമാരിയുമൊത്ത് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകവേയാണ് പതിനൊന്നര മണിയോടെ വെള്ളറട ഡിപ്പോയിലെ ബസ് അമിതവേഗതയില്‍ വന്ന് സ്കൂട്ടറിനു പിന്നില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു വീണ സതികുമാരിയുടെ തലയിലൂടെ ബസിന്‍റെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. അവര്‍ തത്ക്ഷണം മരിച്ചു. റോഡരുകിലേക്ക് വീണ രവീന്ദ്രന്‍ നായരുടെ കാലുകള്‍ക്ക് പരിക്കേറ്റു.
 
അപകടം നടന്നയുടന്‍ ബസ് ഡ്രൈവറും കണ്ടക്ടറും ഇറങ്ങിയോടി. എന്നാല്‍ പിന്നീട് ഡ്രൈവര്‍ ഷിനോജിനെ ട്രാഫിക് സൌത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുത്തലാക്ക് വിഷയത്തില്‍ മുസ്ലിം സ്ത്രീകളുടെ നിലപാടിനെ പ്രോത്സാഹിപ്പിക്കണം; ഒന്നും കെട്ടും രണ്ടും കെട്ടുമെന്നൊക്കെ മുദ്രാവാക്യം വിളിച്ചവര്‍ക്ക് ഇപ്പോള്‍ അങ്ങനെ വിളിക്കാനാകുന്നില്ലെന്നും കോടിയേരി