സ്കൂൾ ബസ് മരത്തിലിടിച്ച് വിദ്യാർഥി മരിച്ചു
മലപ്പുറത്ത് സ്കൂൾ ബസ് മരത്തിലിടിച്ച് വിദ്യാർഥിനി മരിച്ചു
മലപ്പുറത്ത് സ്കൂൾ ബസ് മരത്തിലിടിച്ച് ഒരു വിദ്യാർഥി മരിച്ചു. പതിനൊന്ന് പേര്‍ക്ക് പരുക്കേറ്റു. ഇത്തിൾപ്പറമ്പ് സ്വദേശി അമീറിന്റെ മകൾ സിതാര ജാസ്മിൻ(13) ആണ് മരിച്ചത്. മലപ്പുറം ഗവൺമെൻറ് ഗേൾസ് ഹൈസ്കൂളിലെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് വൈകുന്നേരം 4.30നായിരുന്നു അപകടം നടന്നത്.
സ്കൂളിൽനിന്ന് കുട്ടികളുമായി പുറപ്പെട്ട ബസ് ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെടുകയും സ്കൂള്‍ ഗേറ്റിന് സമീപമുള്ള മരത്തില്‍ ഇടിക്കുകയുമായിരുന്നു. പരിക്കേറ്റ കുട്ടികളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.