Publish Date: Mon, 04 Jan 2021 (09:30 IST)
Updated Date: Mon, 04 Jan 2021 (09:32 IST)
കാസര്‍ഗോഡ് ബസ് അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് കാസര്‍ഗോഡ് ജില്ലാ ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളേജിലും മതിയായ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. ഇതോടൊപ്പം ആംബുലന്‍സ് സേവനവും സജ്ജമാക്കിയിട്ടുണ്ട്. ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 11വയസുള്ള കുട്ടി ഉള്‍പ്പെടെ ഏഴുപേരാണ് മരണപ്പെട്ടത്.
70പേരാണ് ബസില്‍ ഉണ്ടായിരുന്നത്. 16പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. പരിയാരം ഇറക്കത്തില്‍ വച്ച് നിയന്ത്രണം വിട്ട ബസ് സമീപത്തെ വീടിനു മുകളിലേക്ക് മറിയുകയായിരുന്നു.
ശ്രീനു എസ്
Publish Date: Mon, 04 Jan 2021 (09:30 IST)
Updated Date: Mon, 04 Jan 2021 (09:32 IST)