Publish Date: Wed, 30 Mar 2022 (17:18 IST)
Updated Date: Wed, 30 Mar 2022 (17:19 IST)
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫ് അനുമതി നല്‍കി. പുതിയ നിരക്ക് എത്രയെന്ന് സര്‍ക്കാരിന് തീരുമാനിക്കാം. ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് ബസ് ചാര്‍ജ് വര്‍ധന വേണമെന്ന് തീരുമാനിച്ചത്. മിനിമം ചാര്‍ജ് പത്ത് രൂപയാക്കാനാണ് സാധ്യത. എന്നാല്‍, മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നാണ് സ്വകാര്യ ബസുടമകള്‍ നേരത്തെ ആവശ്യപ്പെട്ടത്.