Webdunia - Bharat's app for daily news and videos

Install App

ബൈക്ക് യാത്രികന്റെ ശരീരത്തിലേക്ക് ചെളി തെറിപ്പിച്ച സ്വകാര്യ ബസിനു ആയിരം രൂപ പിഴ

പ്രശ്‌നത്തില്‍ നാട്ടുകാരും ഇടപെടുകയും നഷ്ടപരിഹാരമെന്ന നിലയ്ക്ക് സ്വകാര്യ ബസ് ജബ്ബാറിനു ആയിരം രൂപാ നല്‍കണമെന്നും ആവശ്യപ്പെട്ടു

രേണുക വേണു
ഞായര്‍, 6 ഒക്‌ടോബര്‍ 2024 (14:09 IST)
Fine

ബൈക്ക് യാത്രികന്റെ ശരീരത്തിലേക്ക് ചെളി തെറിപ്പിച്ച സ്വകാര്യ ബസിന് ആയിരം രൂപാ പിഴ ഈടാക്കി. കഴിഞ്ഞ ദിവസം രാവിലെ ചേര്‍പ്പ് കരുവന്നൂര്‍ രാജ കമ്പനി സ്റ്റോപ്പിനടുത്തായിരുന്നു സംഭവം.
 
ചൊവ്വൂരിലേക്ക് ബൈക്കില്‍ വരികയായിരുന്ന വെള്ളാങ്ങല്ലൂര്‍ സ്വദേശി ജബ്ബാറിന്റെ ശരീരത്തിലേക്കാണ് തൊട്ടുപിന്നാലെ വന്ന എം.എസ്.മേനോന്‍ എന്ന സ്വകാര്യ ബസ് റോഡിലെ കുഴിയില്‍ ചാടിയപ്പോള്‍ ചെളിവെള്ളം തെറിപ്പിച്ചു കടന്നു പോയത്. ഇതോടെ തൂവെള്ള വസ്ത്രം ധരിച്ചിരുന്ന ജബ്ബാറിന്റെ യാത്രയും മുടങ്ങി. ദേഷ്യം വന്ന ജബ്ബാര്‍ തൊട്ടടുത്ത സ്റ്റോപ്പില്‍ വച്ചു ബസ്സ് തടഞ്ഞതോടെ തര്‍ക്കമായി.
 
പ്രശ്‌നത്തില്‍ നാട്ടുകാരും ഇടപെടുകയും നഷ്ടപരിഹാരമെന്ന നിലയ്ക്ക് സ്വകാര്യ ബസ് ജബ്ബാറിനു ആയിരം രൂപാ നല്‍കണമെന്നും ആവശ്യപ്പെട്ടു. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു കാര്യം ചര്‍ച്ച ചെയ്തു. എന്നാല്‍ ബസ് ജീവനക്കാര്‍ വഴങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്ന് അശ്രദ്ധമായി വാഹനം ഓടിച്ചു എന്ന കുറ്റം ചുമത്തി ആയിരം രൂപാ പിഴ ഈടാക്കുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗോലാൻ കുന്നുകളിൽ കുടിയേറ്റം ഇരട്ടിയാക്കാനൊരുങ്ങി ഇസ്രായേൽ, 20,000 പേർ താമസിക്കാനായി എത്തും

വീട്ടിൽ ചാരായം വാറ്റി: തർക്കത്തിനൊടുവിൽ മകനെ കുത്തിക്കൊന്ന പിതാവിന് ജീവപര്യന്തം തടവ്

എത്ര നമ്പര്‍ വരെ റെയില്‍വേ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ സ്ഥിരീകരിക്കാന്‍ കഴിയും? അറിയാം എങ്ങനെയെന്ന്

സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ എടുക്കല്‍; അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

കണ്ണൂരിൽ വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു, രോഗി വിദേശത്ത് നിന്നെത്തിയ വയനാട് സ്വദേശി

അടുത്ത ലേഖനം
Show comments