Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബസിൽ യുവതിയുമായി സീറ്റിനെച്ചൊല്ലി തര്‍ക്കം; യുവാവിന്റെ തല അടിച്ചുപൊട്ടിച്ചു

ബസിൽ യുവതിയുമായി സീറ്റിനെച്ചൊല്ലി തര്‍ക്കം; യുവാവിന്റെ തല അടിച്ചുപൊട്ടിച്ചു

ബസിൽ യുവതിയുമായി സീറ്റിനെച്ചൊല്ലി തര്‍ക്കം; യുവാവിന്റെ തല അടിച്ചുപൊട്ടിച്ചു
തിരുവനന്തപുരം , വെള്ളി, 25 മെയ് 2018 (15:23 IST)
കെഎസ്ആർടിസി ബസിൽ യുവതിയുമായി സീറ്റിനെച്ചൊല്ലിയുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് യാത്രക്കാരനായ യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു. വെഞ്ഞാറമൂറ്റ് ബസ് ‌സ്‌റ്റാന്‍‌ഡിലാണ് സംഭവമുണ്ടായത്.
പരിക്കേറ്റ വർക്കല പിച്ചകശേരിയിൽ സുരേഷിനെ (38) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സുരേഷിനെ ആക്രമിച്ച യുവതിയുടെ ഭര്‍ത്താവ് പനവൂർ വെള്ളാഞ്ചിറ നാസിം മൻസിലിൽ നാസിമിനെ (26) വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തു.

ബസിലെ സീറ്റിനെ ചൊല്ലിയാണ് സുരേഷും യുവതിയും തമ്മില്‍ തര്‍ക്കമുണ്ടായത്. ഇതോടെ വിവരം യുവതി ഭര്‍ത്താവായ നാസിമിനെ അറിയിച്ചു. വെഞ്ഞാറമൂട് കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് നിര്‍ത്തിയതിന് പിന്നാലെ അവിടെ കാത്തുനിന്ന നാസിം ഇരുമ്പുകമ്പി ഉപയോഗിച്ചു സുരേഷിന്റെ തലയ്ക്കടിച്ചു പരുക്കേൽപ്പിക്കുകയായിരുന്നു.

പരിക്കേറ്റ സുരേഷിനെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് വെഞ്ഞാറമൂട് പൊലീസ് നാസിമിനെ അറസ്‌റ്റ് ചെയ്‌തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിപ്പാ വൈറസ്: മൃതദേഹം സംസ്കരിക്കാൻ വിസമ്മദിച്ച സ്മാശാന ജീവനക്കാരെ പുറാത്താക്കും