Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും, ചാർജ് വർധനയില്ല, പഴയ ടിക്കറ്റ് നിരക്ക് തന്നെ തുടരുമെന്ന് മന്ത്രി

സംസ്ഥാനത്ത് ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും, ചാർജ് വർധനയില്ല, പഴയ ടിക്കറ്റ് നിരക്ക് തന്നെ തുടരുമെന്ന് മന്ത്രി
തിരുവനന്തപുരം , ചൊവ്വ, 2 ജൂണ്‍ 2020 (13:09 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് അയൽ ജില്ലകളിലേക്ക് ബസ് സർവീസ് നാളെ മുതൽ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ‌ കെ ശശീന്ദ്രൻ.കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും നാളെ മുതല്‍ സര്‍വീസ് നടത്തും.കെഎസ്ആർടി‌സിയുടെ 2190 ഓർഡിനറി സർവീസുകളും 1037 അന്തർ ജില്ലാ ബസ് സർവീസുകളുമാണ് ഉണ്ടാവുക. ബസിൽ കൊവിഡ് കാലത്ത് ഏർപ്പെടുത്തിയ വർധിപ്പിച്ച നിരക്ക് നാളെ മുതൽ ബാധകമാകില്ല.
 
ബസ് യാത്രയിൽ എല്ലാ സീറ്റുകളിലും യാത്രക്കാരാകാം. എന്നാൽ ബസിൽ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല.നിയന്ത്രിത മേഖലകളിൽ സ്റ്റോപ്പ് ഉണ്ടാകില്ല. സ്ഥിതി മെച്ചപ്പെടുകയാണെങ്കിൽ അന്തർ സംസ്ഥാന സർവീസുകളും ആരംഭിക്കാനാണ് തീരുമാനം.
 
കുതി സീറ്റുകളിൽ യാത്രാനുമതി എന്നാണ് ആദ്യം ആലോചിച്ചതെങ്കിലും വിമാനത്തിലും ട്രെയിനിലും അങ്ങിനെ അല്ലാത്തതിനാൽ മുഴുവൻ സീറ്റുകളിലും കേറ്റാം എന്ന് തീരുമാനമെടുക്കുകയായിരുന്നു. എന്നാൽ യാത്ര ചെയ്യുവാൻ മാസ്‌ക് നിർബന്ധമാണ്.സ്വകാര്യ വാഹനങ്ങളിലൂടെയുള്ള അന്തർസംസ്ഥാന യാത്രക്ക് തുടർന്നും പാസ് നിർബന്ധമാക്കും. നാലു ചക്രവാഹനങ്ങളിൽ ഡ്രൈവർ അടക്കം നാലുപേർക്കും ഓട്ടോറിക്ഷയിൽ ഡ്രൈവർ അടക്കം മൂന്ന് പേർക്കും യാത്രാനുമതി ഉണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയനാട്ടിലെ ആദിവാസി വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് സഹായവാഗ്‌ദാനവുമായി രാഹുൽ ഗാന്ധി