Sadanandan - M V Jayarajan
താന്‍ എം പിയായി വിലസുന്നത് തടയാന്‍ സിപിഎം നേതാവ് എം വി ജയരാജന്റെ സൈന്യം പോരാതെ വരുമെന്ന് ബിജെപി എം പി സി സദാനന്ദന്‍. തന്നെ തടയാന്‍ ജയരാജന്റെ സൈന്യം മതിയാകാതെ വരുമെന്നും ഭീഷണിയുടെ വാറോല മടക്കികെട്ടി അലമാറയില്‍ വെച്ചാല്‍ മതിയെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ സദാനന്ദന്‍ എം പി കുറിച്ചു.
നേതാക്കള്‍ ബോംബും വാളും നല്‍കിയപ്പോള്‍ അണികള്‍ കാണിച്ചതിനുള്ള ശിക്ഷയാണ് ജയില്‍വാസം. ഞാന്‍ രാജ്യസഭാംഗമായത് ആരാധ്യയായ രാഷ്ട്രപതിയുടെ ഉത്തരവിലൂടെയാണ്. അതില്‍ അസഹിഷ്ണുത പൂണ്ട്, വെറികൊണ്ട് കലിതുള്ളി തൊണ്ട പൊട്ടിക്കേണ്ട കാര്യമില്ല. അനേകായിരം കുടുംബങ്ങളുടെ ആശിര്‍വാദം എന്നോടൊപ്പമുണ്ട്. ഭീഷണിയുടെ വാറോല മടക്കിക്കെട്ട് അങ്ങ് അലമാറയില്‍ വെച്ചാല്‍ മതി. എന്നാണ് സദാനന്ദന്‍ എം പിയുടെ പോസ്റ്റ്.
കേരളത്തിലെ പ്രഗ്യാസിങ്ങ് താക്കൂറാണ് സി സദാനന്ദനെന്നും ക്രിമിനല്‍ പ്രവര്‍ത്തനമാണോ എം പി ആവാനുള്ള യോഗ്യതയെന്നും എം വി ജയരാജന്‍ ചോദിച്ചിരുന്നു. എം പി ആയെന്ന് കരുതി സഖാക്കളെ ജയിലില്‍ അടച്ച് വിലസിനടക്കാമെന്ന് കരുതരുതെന്നും ജയരാജന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സി സദാനന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.